ADVERTISEMENT

മലപ്പുറം∙ ഭോപ്പാലിൽ ദേശീയ ഷൂട്ടിങ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത വള്ളിക്കാപ്പറ്റ സ്വദേശി പി.എം.പ്രണയ്കൃഷ്ണ ‘റിനൗൺഡ് ഷൂട്ടർ’ പദവി നേടി ജില്ലയ്ക്ക് അഭിമാനമായി. രാജ്യാന്തര ഷൂട്ടിങ് യൂണിയന്റെ നിയമങ്ങളനുസരിച്ചുള്ള മത്സരങ്ങളിൽ പങ്കെടുത്തു നിശ്ചിത യോഗ്യത നേടുന്നവർക്കാണു ‘റിനൗൺഡ് ഷൂട്ടർ’ പദവി ലഭിക്കുക. ഈ പദവി നേടുന്നതോടെ രാജ്യാന്തര, ദേശീയ ഷൂട്ടിങ് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയും. തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 11–ാം ക്ലാസ് വിദ്യാർഥിയാണു പ്രണയ്കൃഷ്ണ.

സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ കേരള ഷൂട്ടിങ്ങ് അക്കാദമിയിലെ മനു എസ്.രവിയാണു പരിശീലകൻ. ഷൂട്ടിങ് പരിശീലനം ആരംഭിച്ച് ഒൻപതു മാസമാകുമ്പോഴേക്കാണ് ഈ നേട്ടമുണ്ടായത്. ബാസ്കറ്റ്ബോൾ താരംകൂടിയാണു പ്രണയ്. മലപ്പുറം പൈത്തിനിപ്പറമ്പ് എഎംഎൽപി സ്കൂളിലെ അധ്യാപിക പ്രജിതയുടെയും അസിസ്റ്റന്റ് ട്രഷറി ഓഫിസറായ കൃഷ്ണ പ്രദീപിന്റെയും മകനാണ്. ബാസ്കറ്റ്ബോൾ താരം പാർവണ കൃഷ്ണ സഹോദരിയാണ്.

English Summary:

Renowned Shooter P.M. Pranaykrishna from Malappuram, Kerala, has earned a prestigious title at the national shooting competition. His dedication and talent have led to this achievement, reflecting well on his training and commitment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com