ADVERTISEMENT

തേഞ്ഞിപ്പലം ∙ ആറുവരിപ്പാത നിർമാണത്തെ തുടർ‍ന്ന് എൻഎച്ച് 66ൽ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ പല ജംക്‌ഷനുകളിലും യാത്രാ ക്ലേശം തുടരുന്നതിനിടെ പി.അബ്ദുൽ ഹമീദ് എംഎൽഎ ദേശീയ പാത റീജനൽ ഓഫിസർ ബി.എൽ.മീണയ്ക്ക് പരിഹാര നിർദേശപത്രിക സമർപ്പിച്ചു. ഒരിടത്തും ഓട്ടോറിക്ഷാ പാർക്കിങ് കേന്ദ്രം അനുവദിക്കാത്തതും പ്രശ്നമാണ്. ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാത്ത സ്ഥലങ്ങളിൽ അവ നിർമിക്കാനും നടപടി വേണം.

പദ്ധതികൾ ഒറ്റനോട്ടത്തിൽ: 
∙ ചേലേമ്പ്ര ഇടിമുഴിക്കിലിൽ ഗണപതി ക്ഷേത്രം റോഡ് ജംക്‌ഷൻ മുതൽ പഞ്ചായത്ത് ഓഫിസ് റോഡ് വരെ സർവീസ് റോഡിൽ യാത്രാക്ലേശം രൂക്ഷമാണ്. അവിടെ സർവീസ് റോഡ് ഇരട്ടപ്പാതയാക്കി മാറ്റണം. 
∙ ചേലേമ്പ്ര സ്പിന്നിങ്മിൽ അങ്ങാടിയിൽ 2 വശങ്ങളിലും സർവീസ് റോഡുകൾക്ക് അരികെ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കണം. 2 ഗ്രാമീണ റോഡുകളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് മേൽപാലം പ്രയോജനപ്പെടുത്താൻ പാകത്തിൽ സർവീസ് റോഡ് പുനഃക്രമീകരിക്കണം.

∙ ചേലേമ്പ്ര കാക്കഞ്ചേരി വളവി‍ൽ പള്ളിയാളി– ചേലൂപാടം ഗ്രാമീണ റോഡ് വീണ്ടും എൻഎച്ചുമായി ബന്ധിപ്പിക്കാൻ നടപടി വേണം. ഭൂവുടമകൾ സ്ഥലം നൽകാ‍ൻ തയാറായിട്ടും എൻഎച്ച് അതോറിറ്റിയുടെ തീരുമാനം വൈകുകയാണ്.
∙ ചേലേമ്പ്ര കാക്കഞ്ചേരി ജംക്‌ഷ‌ൻ സുഗമ വാഹനഗതാഗത്തിന് സജ്ജമാക്കണം. തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡരികെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണം.
∙ ചേലേമ്പ്ര ചെട്യാർമാട്ട് മേൽപാലം പരിസരത്ത് കോഴിക്കോട് ദിശയിലേക്കുള്ള സർവീസ് റോഡ് വികസിപ്പിക്കണം. ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും യാത്രക്കാർക്ക് സൗകര്യപ്രദമായ സ്ഥലത്ത് നിർമിക്കണം.

∙ തേഞ്ഞിപ്പലം കോഹിനൂരിൽ എയർപോർട്ട് റോഡ് ജംക്‌ഷനടുത്ത് എൻഎച്ച് അതോറിറ്റി പ്രഖ്യാപിച്ച നടപ്പാലം ഉടൻ നിർമിക്കണം. ലിഫ്റ്റ്, എക്‌സ്കലേറ്റർ സൗകര്യം ഏർപ്പെടുത്താമെന്ന വാഗ്‌ദാനവും നിറവേറ്റണം. 
∙ തേഞ്ഞിപ്പലം പഞ്ചായത്തിലെ പാണമ്പ്രയിൽ പടിഞ്ഞാറ് വശത്തും ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കണം. കിഴക്ക് വശത്തെ ബസ് കാത്തിരിപ്പു കേന്ദ്രം യാത്രക്കാർക്ക് ഉപയോഗപ്രദമായ സ്ഥാത്താക്കണം. അടിപ്പാതയിലേക്കും അവിടെ നിന്ന് തിരിച്ച് സർവീസ് റോഡിലേക്കും വാഹനങ്ങൾ കടക്കുമ്പോൾ സർവീസ് റോഡിൽ ഗതാഗതതടസ്സം തുടരുന്നതിനും പരിഹാരം വേണം.

∙ തേഞ്ഞിപ്പലം ചേളാരിയിൽ മാതാപ്പുഴക്കുള്ള റോഡ് ജംക്‌ഷൻ വികസിപ്പിക്കണം. സ്ഥലം അക്വ‌യർ ചെയ്യാനും ജംക്‌ഷൻ വികസനത്തിനും എൻഎച്ച് അതോറിറ്റി ഉടൻ അനുമതി നൽകണം.
∙ മൂന്നിയൂർ പഞ്ചായത്തിലെ പടിക്കൽ, പാലക്കൽ, വെളിമുക്ക്, തലപ്പാറ എന്നിവിടങ്ങളിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കണം. ആവശ്യമായ സ്ഥലങ്ങളിൽ ജംക്‌ഷൻ വികസനവും നടപ്പാക്കണം. വെളിമുക്കിൽ നിശ്ചിത ഉയരത്തിൽ ലിഫ്റ്റ് സൗകര്യത്തോടെ നടപ്പാലം നിർമിക്കണം.

English Summary:

Vallikkunnu's NH 66 traffic woes are prompting action. MLA P. Abdul Hameed submitted a memorandum detailing critical infrastructure needs including improved junctions, bus shelters, and autorickshaw parking across multiple locations within the constituency.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com