ADVERTISEMENT

എടക്കര  ∙ കരിമ്പുഴയുടെ തീരത്ത് തമ്പടിക്കുന്ന കാട്ടാനക്കൂട്ടം നാട്ടുകാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. പാലാങ്കര പാലത്തിനു സമീപമാണു പുഴയോരത്ത് ആനകൾ തമ്പടിക്കുന്നത്. കരുളായി വനത്തിൽ നിന്നുള്ള ആനകൾ കല്ലന്തോട് വന്നാണു പുഴയിലിറങ്ങുന്നത്. രാത്രിയിറങ്ങുന്ന ആനകൾ പകലും ഇവിടം വിട്ടുപോകുന്നില്ല. പുഴയുടെ ഇരു കരകളിലെയും കൃഷി വ്യാപകമായി നശിപ്പിക്കുന്നുണ്ട്. പുഴയിൽ കുളിക്കാനും അലക്കാനും എത്തുന്നവർ ആനകൾ പരിസരത്ത് എവിടെയെങ്കിലും ഉണ്ടോയെന്ന് ഉറപ്പാക്കിയാണ് ഇറങ്ങുന്നത്. ആനകൾ പുഴിയറങ്ങിയെത്തുന്നതു തടയാൻ വനപാലകർ ആർആർടിയുടെ സഹകരണത്തോടെ രാത്രി പട്രോളിങ് നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.

English Summary:

Wild elephants in Edakkara are creating fear and damaging crops. Locals are demanding increased night patrols by forest officials and the RRT to address this urgent issue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com