പ്രായം 75ന് മുകളിലാണെങ്കിൽ: എംഎസ്ആർടിസിയിൽ ദീർഘദൂര യാത്ര ഫ്രീ
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ സംസ്ഥാന ട്രാൻസ്പോർട്ട് ബസുകളിൽ 75 വയസ്സിനു മുകളിൽ ഉളളർക്കു സൗജ്യന്യയാത്ര. എംഎസ്ആർടിസിയുടെ ദീർഘദൂര എസി ബസുകളിലും നോൺ–എസി ബസുകളിലും മുംബൈ–പുണെ പാതയിലുള്ള ശിവ്‌നേരി ബസുകളിലും ഇൗ ആനുകൂല്യം ലഭിക്കും. 65 – 75 പ്രായപരിധിയിലുള്ളവർക്ക് 50 ശതമാനം ഡിസ്കൗണ്ടും പ്രഖ്യാപിച്ചു. പദ്ധതി ഇന്നലെ നിലവിൽ വന്നു.
15 ലക്ഷത്തോളം പേർക്ക് സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുമെന്നു മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. സംസ്ഥാനത്തിന് അകത്തെ യാത്രയ്ക്കായിരിക്കും പദ്ധതി ബാധകമാകുക. 65–75 പ്രായപരിധിയിലുള്ള 35 ലക്ഷത്തോളം പേർക്ക് 50 ശതമാനം നിരക്കിന്റെ ആനുകൂല്യവും ലഭിക്കും.
ഇളവുകൾക്ക്...
∙ ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടേഴ്സ് ഐഡി കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് കയ്യിൽ കരുതണം.
∙ എംഎസ്ആർടിസിയുടെ സിറ്റി ബസിൽ സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കില്ല.
∙ 16,000 ബസുകളാണ് എംഎസ്ആർടിസിക്കുള്ളത്.
∙ കോവിഡിനു മുൻപ് പ്രതിദിനം ശരാശരി 65 ലക്ഷം പേരാണ് എംഎസ്ആർടിസി ബസുകൾ സംസ്ഥാനത്ത് ഉപയോഗിച്ചിരുന്നത്.