ADVERTISEMENT
മുംബൈ ∙ മുംബൈ മെട്രോ കോർപറേഷനും  ഒരേ സമയം നേട്ടമായി മെട്രോ–7, 2എ ലൈനുകൾ ആദ്യ വർഷം തന്നെ 100 കോടി രൂപ ടിക്കറ്റ് രഹിത  വരുമാനമുണ്ടാക്കി. ആരേ കോളനി– ദഹിസർ –ഡഹാണുക്കർവാഡി വരെയുള്ള  റൂട്ടിലെ സ്റ്റേഷനും പരിസരവും ഷൂട്ടിങിനു നൽകിയാണ് ആദ്യ വർഷം തന്നെ 100 കോടിയുടെ നേട്ടമുണ്ടാക്കിയത്. ഫിലിം, ടിവി, പരസ്യ ചിത്രീകരണങ്ങൾ, മറ്റ് പരസ്യങ്ങൾ എന്നിവയാ‌ണു വരുമാനത്തിനു സഹായിച്ചത്.ഇരു മെട്രോകളിലുമായി ആകെ 30 സ്റ്റേഷനുകളാണുള്ളത്. ഇതിൽ ഭാഗികമായി മാത്രമാണ് സർവീസ് നടത്തുന്നത്. ഇവിടെ  18 സ്റ്റേഷനുകളാണുള്ളത്. 3 കിലോമീറ്റർ ദൂരത്തിലുള്ള മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയും 30 കിലോമീറ്റർ ദൂരത്തിന് 50 രൂപയുമാണ്. ഈ വർഷം ഡിസംബറിൽ ബാക്കിയുള്ള 12 സ്റ്റേഷനുകളിൽ കൂടി സർവീസ് ആരംഭിക്കുമെന്നും മഹാ മുംബൈ മെട്രോ കോർപറേഷൻ കോർപറേഷൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com