ADVERTISEMENT

മുംബൈ ∙ മാറുന്ന  കാലത്തിനൊപ്പം സഞ്ചരിക്കാൻ മുംബൈ മെട്രോ റെയിൽ കോർപറേഷനും. നിർമാണ ഘട്ടത്തിലുള്ള കൊളാബ-സീപ്സ് മെട്രോ പാതയിൽ പുരുഷന്മാരുടെ ശുചിമുറികളിലും കുട്ടികളുടെ ഡയപ്പർ മാറ്റാനുള്ള സൗകര്യം ഏർപ്പെടുത്തും. മെട്രോ യാത്രയിൽ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം ഒരുക്കുന്നതെന്നു മുംബൈ മെട്രോ റെയിൽ കോർപറേഷൻ വക്താവ് പറഞ്ഞു. സാധാരണ സ്ത്രീകളുടെ ശുചിമുറികളിൽ മാത്രമാണ് കുട്ടികളുടെ ഡയപ്പർ മാറ്റാനുള്ള സൗകര്യം കാണുക. 

എന്നാൽ പുരുഷന്മാരും ഈ ചുമതലകൾ നിർവഹിക്കുന്നു എന്ന നിരീക്ഷണത്തിലാണ് അവരുടെ ശുചിമുറികളിലും ഈ സൗകര്യം ഒരുക്കുന്നത്. മെട്രോയുടെ 26 സ്റ്റേഷനുകളിലും ഈ സൗകര്യം ലഭ്യമാകും. എല്ലാ സ്റ്റേഷനുകളിലും ടിക്കറ്റ് കൗണ്ടറിനു സമീപം തന്നെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറി ഉണ്ടായിരിക്കും. 33 കിലോമീറ്റർ മെട്രോ പാത 2024 ജനുവരിയിൽ യാത്രക്കാർക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com