ADVERTISEMENT

മുംബൈ ∙ വനിതാ സാമൂഹിക പ്രവർത്തകയെ അവഹേളിച്ച കേസിൽ എൻസിപി എംഎൽഎ ജിതേന്ദ്ര ആവാഡിന് കോടതി മുൻകൂർ ജാമ്യം നൽകി. മുംബ്ര–കൽവ എംഎൽഎയായ ആവാഡ് തനിക്കെതിരെയുള്ള കേസിനു പിന്നാലെ ഭരണകൂട ഭീകരത ആരോപിച്ച് രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. രാജിക്കത്ത് പാർട്ടിക്കു കൈമാറിയെങ്കിലും സ്പീക്കർക്ക് നൽകിയിട്ടില്ല. ഇതിനിടെയാണ് അറസ്റ്റിൽ നിന്നു സംരക്ഷണം തേടി കോടതിയെ സമീപിച്ചത്.

താനെയിലെ തിയറ്ററിൽ സിനിമാ പ്രദർശനം തടസ്സപ്പെടുത്തിയ കേസിൽ കഴിഞ്ഞയാഴ്ച അറസ്റ്റിലായ അദ്ദേഹത്തിന് ശനിയാഴ്ചയാണ് ആ കേസിൽ ജാമ്യം ലഭിച്ചത്. അതിനു പിന്നാലെയാണ് സ്ത്രീയെ അപമാനിച്ചതിന് പൊലീസ് കടുത്ത വ്യവസ്ഥകൾ ചുമത്തി കേസെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com