അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹനിശ്ചയം നടത്തി
Mail This Article
×
മുംബൈ ∙ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹനിശ്ചയം ഗുജറാത്തി ആചാരപ്രകാരമുള്ള പരമ്പരാഗത ചടങ്ങുകളോടെ മുംബൈയിൽ നടത്തി. മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയിൽ ആയിരുന്നു ചടങ്ങുകൾ. ഇരുകുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നിശ്ചയത്തിൽ പങ്കെടുത്തു.
യുഎസിൽ നിന്ന് പഠനം പൂർത്തിയാക്കിയ അനന്ത് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉൗർജ അനുബന്ധ ബിസിനസിന്റെ മേധാവിയാണ്. ന്യൂയോർക്കിൽ നിന്ന് പഠനം പൂർത്തിയാക്കിയ രാധിക എൻകോർ ഹെൽത്ത് കെയറിന്റെ ഡറക്ടറായി പ്രവർത്തിക്കുന്നു. ഏതാനും വർഷങ്ങളായി അടുത്ത് അറിയുന്നവരാണ് ഇരുവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.