ADVERTISEMENT

മുംബൈ ∙ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡെക്കർ എസി ബസ് സർവീസിന് മുംബൈയിൽ തുടക്കം. മുംബൈ കോർപറേഷനു കീഴിലെ ബസ് സർവീസ് വിഭാഗമായ ബെസ്റ്റ് ആണ് സർവീസ് നടത്തുന്നത്. ഒട്ടേറെപ്പേരാണ് ആദ്യദിനത്തിൽ തന്നെ യാത്രയ്ക്ക് എത്തിയത്. സിഎസ്എംടിയിൽ നിന്ന് രാവിലെ 8.45നായിരുന്നു ആദ്യ ട്രിപ്. ട്രയൽ റൺ മുതൽ നഗരത്തിൽ ചർച്ചയായ ഇലക്ട്രിക് ഡബിൾ ഡെക്കർ എസി ബസ്, നഗരയാത്രയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. 

വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ പരിസ്ഥിതി സൗഹൃദമാണ് പുതിയ ബസുകൾ. ടിക്കറ്റ് ഡിജിറ്റൽ രൂപത്തിലാണ്. മൊബൈൽ, ലാപ്ടോപ് ചാർജിങ് സൗകര്യങ്ങൾ അടക്കം ഒട്ടേറെ സവിശേഷതകളുണ്ട്. 85 പേർക്കാണ് ബസിൽ യാത്ര ചെയ്യാം. ബസിൽ കയറാനും ഇറങ്ങാനും മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യാവുന്ന ടാപ് ഇൻ ടാപ് ഔട്ട് സൗകര്യമുണ്ട്. അഞ്ച് കിലോമീറ്ററിന് ആറു രൂപ എന്ന വിധത്തിലാണ് നിരക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com