ADVERTISEMENT

മുംബൈ∙ മെട്രോ സ്റ്റേഷനുകൾക്ക് സമീപം ‘പേ ആൻഡ് പാർക്കിങ്’ സൗകര്യം ഒരുക്കി മുംബൈ മെട്രോ കോർപറേഷൻ ലിമിറ്റഡ്. അഞ്ച് സ്റ്റേഷനുകൾക്ക് സമീപം ഇനി പേടിക്കാതെ വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. എംഎംർഡിഎ, എംഎംഒസിഎൽ,ബിഎംസി, ബെസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

മെഗതാനെ, ഓഷിവാര, ഗൊരെഗാവ് വെസ്റ്റ്, മലാഡ് വെസ്റ്റ്, ബോറിവ്‌ലി മെട്രോ സ്റ്റേഷനുകളോട് ചേർന്നാണ് പാർക്കിങ് അനുവദിച്ചിരിക്കുന്നത്. 5 പാർക്കിങ് ഗ്രൗണ്ടുകളിലായി 483  വാഹനങ്ങൾ പാർക്ക് ചെയ്യാനാകും.മെഗതാനെയിൽ 126, ഗൊരെഗാവ് വെസ്റ്റിൽ 116,ഒഷിവാരയിൽ 115, മലാഡ് വെസ്റ്റിൽ 86 ,ബോറിവ്‌ലിയിൽ 16 എന്നിങ്ങനെയാണ് കണക്ക്.

ആദ്യ മൂന്ന് മണിക്കൂറിൽ ഇരുചക്രവാഹനങ്ങൾക്ക് 20 രൂപയും ,നാലുചക്ര വാഹനങ്ങൾക്ക് 30 രൂപയും, ബസുകൾക്ക് 60 രൂപയുമാണ് ചാർജ്. അതിന് ശേഷം ഇരുചക്രവാഹനങ്ങ‌ൾക്ക് 25രൂപയും നാല്ചക്രവാഹനങ്ങൾക്ക് 40 രൂപയും ബസുകൾക്ക് 90 രൂപയുമാണ് നിരക്ക്.  6 മണിക്കൂർ 12 മണിക്കൂർ എന്നിങ്ങനെ പ്രതിമാസ പാസുകളും  ലഭ്യമാണ്.

സ്ലോട്ടുകൾ ആപ്പ് വഴി

ഈ അഞ്ച് മെട്രോ സ്റ്റേഷനുകൾക്ക് സമീപവും പാർക്കിങ് സ്ലോട്ട് ആപ്പ് വഴി ബുക്ക് ചെയ്യാനാകും. ബെസ്റ്റിന്റെ ആപ്പ് ഡൗൺലോഡ് ചെയ്ത് പേ ആൻഡ് പാർക്ക് വഴി  വാഹനം പാർക്ക് ചെയ്യാൻ സ്ഥല ലഭ്യത ഉറപ്പുവരുത്താൻ  സാധിക്കും.

മെയിൻ ലൈനിൽ നിയന്ത്രണം

മുംബൈ∙ മെയിൻ ലൈനിൽ സിഎസ്എംടി, വിദ്യാവിഹാർ സ്റ്റേഷനുകൾക്കിടയ്ക്ക് സ്ലോ ലൈനുകളിൽ ഇരുഭാഗത്തേയ്ക്കും രാവിലെ 10.55 മുതൽ ഉച്ച കഴിഞ്ഞു 3.55 വരെ നിയന്ത്രണം.

∙ ഹാർബർ, ട്രാൻസ്ഹാർബർ, ഉറൺ, വെസ്റ്റേൺ ലൈനുകളിൽ ഇന്ന് ബ്ലോക്ക് ഇല്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com