ADVERTISEMENT

മുംബൈ ∙ മെട്രോ ഭൂഗർഭപാതയുടെ ഒന്നാം ഘട്ടത്തിന്റെ നിർമാണം അന്തിമഘട്ടത്തിലേക്കെന്ന് മെട്രോ റെയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടർ അശ്വനി ബിഡെ അറിയിച്ചു. കൊളാബ മുതൽ അന്ധേരി സീപ്സ് വരെയുള്ള പാതയിൽ ബാന്ദ്ര കുർള കോംപ്ലക്സിനും അന്ധേരിക്കും മധ്യേയുള്ള ഭാഗമാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാകുന്നത്. ഒക്ടോബർ മുതൽ ഈ പാതയിൽ പരീക്ഷണയോട്ടം സജീവമാക്കാനും ഡിസംബറോടെ ഉദ്ഘാടനം നടത്താനുമാണ് ലക്ഷ്യമിടുന്നത്.

ആദ്യഘട്ടം തുറന്ന് 6 മാസത്തിനകം ബാന്ദ്രയിൽ നിന്ന് കൊളാബയിലേക്കുള്ള രണ്ടാംഘട്ടവും പ്രവർത്തനക്ഷമമാക്കും. മെട്രോ ലൈൻ 3 എന്നറിയപ്പെടുന്ന ഭൂഗർഭാപാതയ്ക്ക് അക്വാലൈൻ എന്നും പേരുണ്ട്. 33.5 കിലോമീറ്റർ വരുന്ന പാതയിൽ 27 സ്റ്റേഷനുകളാണ് ഉള്ളത്. ദക്ഷിണമുംബൈയിൽ നിന്ന് ഏറ്റവും കൂടുതൽ കോർപറേറ്റ് ആസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്ന ബാന്ദ്ര കുർള കോംപ്ലക്സ് വഴി വ്യവസായ വാണിജ്യമേഖലയായ അന്ധേരി സീപ്സിലേക്ക് നീളുന്ന പാതയെന്ന നിലയിൽ വലിയ പ്രാധാന്യവും ഈ പാതയ്ക്കുണ്ട്. 

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ എസ്കലേറ്ററും ഇൗ പാതയിലെ സ്റ്റേഷനിലാണ്. മുംബൈ വിമാനത്താവളത്തിന്റെ രാജ്യാന്തര ടെർമിനലിനോട് ചേർന്നുള്ള മെട്രോ സ്റ്റേഷനിലാണ് ഉയരം കൂടിയ എസ്കലേറ്ററുകൾ ഉണ്ടാവുക. 19.15 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥാപിക്കുന്നത്. ഏകദേശം 8 നില കെട്ടിടത്തിന്റെ ഉയരത്തിലാണ് നിർമിക്കുക. 14 എസ്കലേറ്ററുകളിൽ 8 എണ്ണത്തിനാണ് ഇത്രയും ഉയരം ഉണ്ടാകുക.

പദ്ധതിച്ചെലവ് 37,000 കോടി
2011ലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. അന്ന് 23,000 കോടി രൂപയായിരുന്നു ബജറ്റെങ്കിലും പിന്നീടത് 37,000 കോടിയായി ഉയർന്നു. ജപ്പാൻ ഇന്റർനാഷനൽ കോർപറേഷൻ ഏജൻസിയുടെ സഹായത്തോടെയാണ് പദ്ധതി പൂർത്തിയാക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com