ADVERTISEMENT

മുംബൈ∙ പിറന്നാളാഘോഷിക്കാൻ ദുബായിൽ കൊണ്ടു പോകാത്തതിൽ പ്രകോപിതയായ യുവതി ഭർത്താവിനെ കൊലപ്പെടുത്തി. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന നിഖിൽ ഖന്നയെ (36) ഭാര്യ രേണുകയാണ് കൊലപ്പെടുത്തിയത്. പുണെയിലാണ് സംഭവം. പൊലീസ് പറയുന്നതിങ്ങനെ, സെപ്റ്റംബർ 18 ന് ആയിരുന്നു രേണുകയുടെ പിറന്നാൾ. ആഘോഷിക്കാൻ  ദുബായിൽ കൊണ്ടു പോകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. 

നവംബർ 5ന് വിവാഹ വാർഷികത്തിന് വലിയ സമ്മാനം പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് സുഹൃത്തിന്റെ പിറന്നാളാഘോഷത്തിന് ഡൽഹിയിൽ പോകണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും നിഖിൽ അനുവദിച്ചില്ല. പ്രകോപിതയായ രേണുക ഭർത്താവിന്റെ മൂക്കിന് ഇടിച്ചു. അമിതമായി രക്തസ്രാവം ഉണ്ടായ നിഖിൽ ബോധം കെട്ടു വീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com