ADVERTISEMENT

മുംബൈ∙ വിമാനത്താവളത്തിലെ തിരക്കു കുറയ്ക്കാൻ അടുത്ത മാസം 30 വരെ പ്രതിദിനം 40 വിമാനസർവീസുകൾ വരെ റദ്ദാക്കും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി.വിമാന സർവീസുകൾക്കിടയിൽ നിശ്ചിത ഇടവേള ഉറപ്പാക്കാനാണിത്.  വിമാനങ്ങൾ ലാൻഡ് ചെയ്യാൻ ഊഴം കാത്ത് 40 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ആകാശത്ത് വട്ടം ചുറ്റുന്ന സാഹചര്യം സമീപകാലത്ത്  പതിവായിരുന്നു. ഇന്ധനച്ചെലവ് കൂട്ടുന്നതിനാൽ ടിക്കറ്റ് നിരക്ക് ഉയർത്തി യാത്രക്കാരിൽ നിന്നാണ് വിമാനക്കമ്പനികൾ ഈ തുക ഈടാക്കുക.  യാത്രക്കാരുടെ തിരക്ക് കൂടുന്നത് ചെക്ക്-ഇൻ, ബാഗേജ് കൗണ്ടറുകളിൽ നീണ്ട ക്യൂവിന് ഇടയാക്കുന്നുണ്ട്.

മാർച്ച് അവസാനം വരെ തങ്ങളുടെ 90 സർവീസുകൾ റദ്ദാക്കിയിട്ടുണ്ടെന്ന് ആകാശ എയർ അറിയിച്ചു. മുംബൈയ്ക്കും ബെംഗളൂരുവിനും ഇടയിലെ ചില സർവീസുകൾ ഇതിൽപ്പെടും.  സർവീസുകളിൽ ചിലത് റദ്ദാക്കിയിട്ടുണ്ടെന്ന് സ്പൈസ്ജെറ്റും സ്ഥിരീകരിച്ചു. പ്രതിദിനം 982 സർവീസുകളാണ് മുംബൈ വിമാനത്താവളം  കൈകാര്യം ചെയ്തിരുന്നത്. 

കേരള സർവീസുകളെ ബാധിക്കില്ലെന്ന് പ്രതീക്ഷ 
കേരളത്തിലേക്കുളള സർവീസുകളെ റദ്ദാക്കൽ ബാധിച്ചിട്ടില്ലെന്ന് ട്രാവൽ ഏജൻസി ഉടമകൾ പറയുന്നു. കൂടുതൽ സർവീസുള്ള  (ഡൽഹി പോലുള്ള ഇടങ്ങളിലേക്കുള്ള) റൂട്ടുകളിലാണ് നടപടി. മറ്റ് സർവീസുകളിലേക്ക് യാത്രക്കാരെ മാറ്റിയാണ് പലപ്പോഴും വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നത് എന്നതിനാൽ യാത്ര മുടങ്ങാനുള്ള  സാഹചര്യംകുറവാണെന്ന് ഫോർട്ടിലെ കോസ്മോസ് ട്രാവൽ ഏജൻസി ഉടമ റെജി ഫിലിപ് പറഞ്ഞു.  കേരളത്തിലേക്ക്സർവീസുകളുടെഎണ്ണം കുറവായതിനാൽ തൽക്കാലം സർവീസ് റദ്ദാക്കൽ പ്രതീക്ഷിക്കുന്നില്ലെന്നും പറഞ്ഞു

"നിലംതൊടാൻ കാത്തിരുന്നു, അരമണിക്കൂർ
നാട്ടിലുള്ള ഭാര്യയെയും മക്കളെയും മുംബൈയിൽ കൊണ്ടു വരാൻ കഴിഞ്ഞ മാസം കൊച്ചിയിൽ നിന്ന് വിസ്താര സർവീസിൽ ആണ് കയറിയത്. ഭാര്യയും കുട്ടികളും ആദ്യമായിട്ടാണ് വിമാനയാത്ര ചെയ്യുന്നത്. വിമാനം മുംബൈയിൽ ഇറങ്ങാറായെന്ന പൈലറ്റിന്റെ അറിയിപ്പ് കേട്ട് എല്ലാവരും സന്തോഷിച്ചു. എന്നാൽ ഏതാണ്ട് അര മണിക്കൂറോളം ആകാശത്ത് കറങ്ങിയാണ് വിമാനം ലാൻഡ് ചെയ്യുന്നത്. മൂന്നു വയസ്സും ഒരു വയസ്സും പ്രായമുളള മക്കൾ സീറ്റ് ബെൽറ്റ് ഇട്ടുള്ള ഈ കാത്തിരിപ്പു കാരണം കരച്ചിലും ബഹളവുമായിരുന്നു."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com