ADVERTISEMENT

മുംബൈ∙ മധ്യറെയിൽവേയുടെ വിസ്റ്റാഡം കോച്ചുകളുള്ള ട്രെയിനുകൾ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നു. മുംബൈയിൽ നിന്നുള്ള ആറ് ദീർഘദൂര ട്രെയിനുകളിലാണ് ഇത്തരം കോച്ചുകളുള്ളത്. ആദ്യം മുംബൈ–ഗോവ  ട്രെയിനിലും, പിന്നീട് മുംബൈ–പുണെ ട്രെയിനിലുമാണ് ഇവ ഘടിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 6 ട്രെയിനുകളിലെ വിസ്റ്റാഡം കോച്ചുകളിൽ നിന്ന് 26.5 കോടി രൂപയാണ് വരുമാനം ലഭിച്ചത്. 1.76 ലക്ഷം യാത്രക്കാരാണ് കോച്ചുകളെ ആശ്രയിച്ചതെന്ന് അധികൃതർ  പറഞ്ഞു.    പ്രകൃതിഭംഗിയും കാഴ്ചകളും ആസ്വദിച്ച് യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന വിധം കോച്ചിന്റെ വശങ്ങളിലും മുകളിലും പുറകിലും വലിയ ഗ്ലാസ് ജനലുകൾ ഘടിപ്പിച്ചിട്ടുള്ളതാണ് വിസ്റ്റാഡം കോച്ചുകൾ.

 ചില്ലുജാലകത്തിലൂടെ കൊങ്കൺ റൂട്ടിന്റെ മനോഹാരിത പൂർണമായും ആസ്വദിക്കാൻ കഴിയുന്നതിനാൽ ഗോവയിലേക്കുള്ള വിനോദസഞ്ചാരികൾ ഏറെയും വിസ്റ്റാഡം കോച്ചുകളുള്ള ട്രെയിനുകളെ ആശ്രയിക്കുന്നു.   മലയടിവാരങ്ങളും കുന്നുകളും തുരങ്കങ്ങളും കൊണ്ട് സമ്പന്നമാണ് ഈ പാത. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാമെന്നതാണ് മുംബൈ–പുണെ യാത്രയിലെ സവിശേഷത.

English Summary:

Mumbai-Goa Train Trips Transformed: Vistadome Coaches Attract Over 1.76 Lakh Passengers!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com