‘മഴയെത്തും മുൻപേ’ താനെയിൽ തുടക്കം
Mail This Article
പൻവേൽ ∙ തെരുവുകളിൽ നിരാലംബരായി കഴിയുന്നവരെ സംരക്ഷിക്കാൻ പൻവേലിലെ സീൽ ആശ്രമത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ മഴയെത്തും മുൻപേ പദ്ധതിക്ക് താനെ–കല്യാൺ മേഖലയിൽ തുടക്കമായി. രക്ഷാദൗത്യ ശ്രമങ്ങളുടെ ഫ്ലാഗ് ഓഫ് താനെ ജോയിന്റ് പൊലീസ് കമ്മിഷണർ ജ്ഞാനേശ്വർ ചവാനും ന്യൂനപക്ഷ കമ്മിഷൻ മുൻ ഉപാധ്യക്ഷൻ ഏബ്രഹാം മത്തായിയും ചേർന്നു നിർവഹിച്ചു. ഇൗ മാസം 20 വരെ നീളുന്ന ഉദ്യമത്തിൽ താനെ പൊലീസും സജീവ പങ്കാളികളാകും.
താനെ അഡിഷനൽ പൊലീസ് കമ്മിഷണർ സഞ്ജയ് ജാദവ്, ഡപ്യൂട്ടി പൊലീസ് കമ്മിഷണർ (ക്രൈം) ശിവരാജ് പാട്ടീൽ, അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ഇന്ദർജിത് കർലെ, ഓൾ താനെ മലയാളി അസോസിയേഷൻ ശശികുമാർ നായർ, കൽവ മലയാളി സമാജം പ്രതിനിധി പ്രേമചന്ദ്രൻ, വൃന്ദാവൻ മലയാളി സമാജം പ്രതിനിധി പി. സഞ്ജീവ്, വാഗ്ലെ എസ്റ്റേറ്റ് മലയാളി അസോസിയേഷൻ പ്രതിനിധി പ്രമീള സുരേന്ദ്രൻ, സാമൂഹിക പ്രവർത്തകരായ ശ്രീകാന്ത് നായർ, ശശി ദാമോദരൻ, കാർട്ടൂണിസ്റ്റ് ജയിംസ് മണലോടി എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.