വീടുവിട്ടിറങ്ങിയ മലയാളി പ്ലസ് ടു വിദ്യാർഥി മുംബൈയിലെന്ന് സംശയം; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
Mail This Article
×
മുംബൈ ∙ മലപ്പുറം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയെ കാണാതായതായി പരാതി. തിരൂർ ഇലനാട്ടിൽ ജലീലിന്റെ മകൻ ഡാനിഷ് മുഹമ്മദിനെയാണ് (17) കാണാതായത്. വ്യാഴാഴ്ച തിരൂരിൽ നിന്ന് കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിൽ കയറിയ കുട്ടി, വെള്ളിയാഴ്ച രാവിലെ 8ന് കുർള ടെർമിനസിൽ ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ റെയിൽവേ പൊലീസിന് ലഭിച്ചിട്ടുണ്ട്.
തുടർന്ന് എവിടേക്കാണ് പോയതെന്ന് അറിയില്ലെന്നു മുംബൈയിലെത്തിയ ബന്ധുക്കൾ പറഞ്ഞു. തിരൂർ എംഇഎസ് സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയായിരുന്ന ഡാനിഷ് പഠനത്തിൽ പിന്നാക്കം പോയതിനെത്തുടർന്ന് വീട്ടുകാർ മൊബൈൽ ഫോണും ലാപ്ടോപ്പും വാങ്ങിവച്ചിരുന്നു. അതിനെത്തുടർന്നുള്ള പിണക്കം കാരണം വീടുവിട്ടതാണെന്നാണ് കരുതുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക, ഫോൺ: 9656180000 (മുജീബ്).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.