ADVERTISEMENT

മുംബൈ∙ ജുഹുവിലെ വീടും പുണെയിലെ ഫാം ഹൗസും ഒഴിയണം എന്നാവശ്യപ്പെട്ട് ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും നൽകിയ നോട്ടിസിൽ കോടതി ഉത്തരവ് വരുന്നതു വരെ നടപടിയുണ്ടാകില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയെ അറിയിച്ചു.

ബിറ്റ്കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ 10 ദിവസത്തിനുള്ളിൽ വീടും ഫാമും ഒഴിയണം എന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം 27നാണ് ഇ.ഡി നോട്ടിസ് അയച്ചത്. നടപടി നിയമവിരുദ്ധവും ഏകപക്ഷീയവും അനാവശ്യവുമാണെന്നു ചൂണ്ടിക്കാട്ടി ദമ്പതികൾ ഹൈക്കോടതിയിൽ ഹർജി നൽകി. പെട്ടെന്നുള്ള ഒഴിപ്പിക്കൽ നടപടിയുടെ ആവശ്യമെന്താണെന്ന് ചോദിച്ച് കോടതി നോട്ടിസ് അയച്ചതോടെയാണ് ഉടൻ ഒഴിപ്പിക്കില്ലെന്ന് ഇ.ഡി പ്രതികരിച്ചത്.

English Summary:

In a recent development, the Enforcement Directorate (ED) has assured the High Court that Bollywood actress Shilpa Shetty and her husband Raj Kundra will not be forced to vacate their Juhu house and Pune farmhouse until further notice. This comes after the ED issued a notice on June 27th asking them to vacate the properties within 10 days, linking the properties to a money laundering case related to a Bitcoin scam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com