ADVERTISEMENT

മുംബൈ∙ ദീപാവലി വിളക്കുകൾകൊണ്ട് തോരണം ചാർത്തിയതുപോലെയാണ് നഗരം. എങ്ങും വർണവിളക്കുകൾ. വീടുകളും പാർപ്പിടസമുച്ചയങ്ങളും വിപണിയുമെല്ലാം ദീപപ്രഭയിൽ മിന്നിത്തിളങ്ങുന്നു. ആകാശത്ത് പടക്കങ്ങളും പൂത്തിരികളും.നഗരത്തിന്റെ എല്ലാ കോണുകളിലും മധുപലഹാരക്കടകൾ. വർണവും മധുരവും നിറയുന്ന ആഘോഷത്തിന്റെ ലഹരിയിലാണ് നഗരവാസികൾ. പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം വൻ തിരക്ക്. വസ്ത്രങ്ങളും മധുരപലഹാരങ്ങളും വാങ്ങാൻ എത്തുന്നവരേറെ. ഓൺലൈനിലും വലിയ വിലക്കുറവിൽ വ്യാപരോത്സവങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

മധുരമടങ്ങിയ സമ്മാനപ്പൊതികൾ
ബേക്കറികൾക്കെല്ലാം മുന്നിൽ പ്രത്യേക പന്തലിട്ട് നീണ്ട നിരയായി അടുക്കി വച്ചിരിക്കുന്ന ദീപാവലി ഗിഫ്റ്റ് ബോക്സുകൾ . 150 രൂപ മുതൽ 3500 രൂപ വരെ വില വരുന്ന മധുരപരഹാരമടങ്ങിയ ഗിഫ്റ്റ് ബോക്സുകളാണ് ഏറെയും. കൂടുതൽ വിലയുള്ളതുമുണ്ട്. ലഡു, കാജു കത്‌ലി, പേഡ, ഗുലാബ് ജാമുൻ, ബദാം സ്റ്റിക്സ്, കോക്നട്ട് കുക്കീസ്, ചോക്ലേറ്റ് ചിപ്സ് കുക്കീസ്, ബേസൻ ലഡു, റവ ലഡു, ചക്‌ലി, ശക്കർ പാര, ശങ്കർപാലി, ജിലേബി എന്നിങ്ങനെ മധുരപലഹാരങ്ങൾ അടങ്ങിയ ബോക്സുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

പടക്കക്കടകൾ 
പലയിടങ്ങളിലും വഴിയോരങ്ങളിലെല്ലാം പടക്കവിൽപന കേന്ദ്രങ്ങളും മൺചിരാത് വിൽക്കുന്നവരും തമ്പടിച്ചിരിക്കുകയാണ്. മുൻവർഷങ്ങളെക്കാൾ തിരക്കും കച്ചവടവും ഇത്തവണയുണ്ടെന്ന് കച്ചവടക്കാർ പറഞ്ഞു. 

English Summary:

Mumbai bursts into a symphony of light and color as Diwali, the festival of lights, takes over. From shimmering homes to bustling markets overflowing with sweets and gifts, the city thrums with festive cheer. Join the vibrant celebration and experience the magic of Diwali in Mumbai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com