ADVERTISEMENT

മുംബൈ ∙ ദീപാവലിയോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് വ്യാപകമായതോടെ നഗരത്തിൽ വായുമലിനീകരണത്തോത് വീണ്ടും ഉയർന്നു. സൂചികയിൽ 314 ആണ് രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും മോശം വായുനിലവാരം ഉള്ള നഗരങ്ങളിൽ ആറാം സ്ഥാനത്താണ് മുംബൈ. കാന്തിവ്‌ലി ബാന്ദ്ര ഈസ്റ്റ്, ബൈക്കുള, നേവിനഗർ തുടങ്ങി എല്ലായിടങ്ങളിലും മോശം നിലയിലാണ് വായു.

വായുനില മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഫലപ്രദമായ നടപടികളെടുക്കുന്നില്ലെന്ന് സർക്കാരിനെതിരെ വിമർശനമുണ്ട്. കഴിഞ്ഞ വർഷം സർക്കാർ ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിക്കുകയും കെട്ടിടനിർമാണത്തിൽ നിയന്ത്രണം കൊണ്ടുവരുകയും ചെയ്തിരുന്നു. സ്വകാര്യ–സർക്കാർ പദ്ധതികളായി ഒട്ടേറെ നിർമാണപ്രവർത്തനങ്ങളാണ് നടക്കുന്നത്.

നവിമുംബൈയിലും വായു വഷളായി
നവിമുംബൈ വിമാനത്താവള നിർമാണം നടക്കുന്ന മേഖലയിലും രൂക്ഷമായ മലിനീകരണ പ്രശ്നമാണ് അഭിമുഖീകരിക്കുന്നത്. 24 മണിക്കൂറും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അന്തരീക്ഷത്തിൽ എപ്പോഴും പൊടി കെട്ടിനിൽക്കുകയാണ്.

വായുനിലവാരം
0–50 നല്ലത് 
51–100 തൃപ്തികരം
101–200 പ്രശ്നമില്ല 
201–300 മോശം 
300–400 വളരെ മോശം 
401–500 ഗുരുതരം

English Summary:

Diwali celebrations have led to a sharp decline in Mumbai's air quality, pushing it to the sixth spot on the list of the world's most polluted cities. While firecrackers are largely to blame, ongoing construction activities in the city and around the new Navi Mumbai airport contribute significantly to the problem. The government faces criticism for failing to control the situation despite past promises.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com