ADVERTISEMENT

മുംബൈ ∙ എൻജിനീയറിങ് കോളജുകളിലെ അഡ്മിഷൻ നിരക്ക് എക്കാലത്തെയും ഉയർന്ന നിലയിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഡ്മിഷന്റെ എണ്ണം 40,000 കൂടി. 1.49 ലക്ഷം വിദ്യാർഥികൾ സീറ്റ് ഉറപ്പിച്ചു. 73,950 വിദ്യാർഥികൾ മാത്രമെത്തിയ 2018–19 വർഷത്തെ അപേക്ഷിച്ച് ഇരട്ടി വർധനയാണുള്ളത്. 7 വർഷം മുൻപ് 56,050 സീറ്റുകളായിരുന്നു ഒഴിഞ്ഞുകിടന്നത്. ഇപ്പോൾ 50000 പുതിയ സീറ്റുകൾ കൂടിയിട്ടും 31,092 മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. 3 വർഷം തുടർച്ചയായി ഒരു ലക്ഷത്തിന് മുകളിൽ അഡ്മിഷൻ നിലനിർത്തുന്നു എന്നതും പ്രത്യേകതയാണ്.

സാങ്കേതിക മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങൾ തുറന്നിടുന്ന ജോലിസാധ്യതകൾ, മെഡിക്കൽ പഠനമേഖലയിലെ ഉയർന്ന ഫീസ്, എൻജിനീയറിങ് വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന സ്കോളർഷിപ് എന്നിവയെല്ലാമാണ് അഡ്മിഷൻ കൂടാനുള്ള കാരണങ്ങളെന്നാണ് വിലയിരുത്തൽ. ‌8 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള വിദ്യാർഥികളുടെ 50 ശതമാനം ട്യൂഷൻ ഫീസ് വഹിക്കുന്ന ഛത്രപതി ഷാഹു മഹാരാജ് ശിക്ഷൻ സ്കോളർഷിപ് 50,000 വിദ്യാർഥികൾക്കാണ് ലഭിക്കുന്നത്. എൻജിനീയറിങ് പഠിക്കാനെത്തുന്ന പെൺകുട്ടികളുടെ എണ്ണവും കൂടി. കഴിഞ്ഞ വർഷം 38,626 പേരാണ് എത്തിയതെങ്കിൽ ഈ വർഷം 52,669 പെൺകുട്ടികൾ അഡ്മിഷനെടുത്തു.

English Summary:

Engineering admissions are booming in Mumbai, with a record number of students enrolling in engineering colleges this year. This surge is driven by factors like increased job opportunities, scholarships, and more women choosing STEM fields.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com