ADVERTISEMENT

മുംബൈ ∙ മോഷണക്കേസിൽ അറസ്റ്റിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാനുള്ള തുക കണ്ടെത്താനായി നവജാതശിശുവിനെ വിറ്റ ദാദർ സ്വദേശിയായ അമ്മയെയും 8 കൂട്ടാളികളെയും മാട്ടുംഗ പൊലീസ് അറസ്റ്റ് ചെയ്തു.   തന്റെ മരുമകൾ മനീഷ യാദവ് (32) നവജാതശിശുവിനെ ബെംഗളൂരുവിലുള്ള സംഘത്തിനു വിറ്റെന്ന് കാട്ടി ഭർതൃമാതാവ് പ്രമീള പവാറാണ് മാട്ടുംഗ പൊലീസിൽ പരാതി നൽകിയത്. 

  തുടർന്ന്, കർണാടകയിലെ കാർവാറിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. അറസ്റ്റിലായവരിൽ നഴ്സും കല്യാണ ബ്രോക്കർമാരും ഉൾപ്പെടെയുണ്ടെന്നും വൻ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നാണ് സൂചനയെന്നും പൊലീസ് പറ‍ഞ്ഞു. 45 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ 4 ലക്ഷം രൂപയ്ക്കാണ് വിറ്റത്. അതിൽ 1.5 ലക്ഷം രൂപ അമ്മയ്ക്കും ബാക്കി ഇടനിലക്കാർക്കുമാണ് ലഭിച്ചതെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ പിന്നീട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി.

English Summary:

Human trafficking in Mumbai resulted in the arrest of a mother who sold her newborn baby. The baby was sold for ₹4 lakhs to a gang in Bengaluru, leading to a wider investigation involving several arrests.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com