ADVERTISEMENT

മുംബൈ∙ ദക്ഷിണ കൊറിയയിലെ പ്രസിദ്ധ പോപ് ഗായകസംഘം ബിടിഎസിനെ കാണാനുള്ള യാത്രയ്ക്ക് പണം കണ്ടെത്താൻ വ്യാജ തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്ത 3 പെൺകുട്ടികളെ പൊലീസ് കണ്ടെത്തി കുടുംബത്തോടൊപ്പം അയച്ചു. ധാരാവിഷ് ജില്ലയിൽ നിന്നുള്ള 13,11 വയസ്സ് പ്രായമുള്ള കുട്ടികളാണ് നാടകത്തിന് പിന്നിൽ. ഒമേർഗയിലെ സ്കൂളിൽ നിന്ന് 3 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് ഈ മാസം 27നാണ് പൊലീസിന് ഫോൺകോൾ ലഭിച്ചത്.

നമ്പർ പിന്തുടർന്നപ്പോൾ പുണെയിലേക്ക് പോകുന്ന ബസിലാണ് ഇവരുള്ളതെന്ന് മനസ്സിലായി. മൊഹോൾ പൊലീസിന്റെ സഹായത്തോടെ കുട്ടികളെ ബസിൽ നിന്ന് കണ്ടെത്തി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ ഫോൺ വിളിച്ചത് തങ്ങളാണെന്ന് ഇവർ സമ്മതിച്ചു. കുട്ടികൾക്ക് കൗൺസലിങ് നൽകി.

English Summary:

Fake Kidnapping for BTS Concert: Three girls from Mumbai staged a fake kidnapping to attend a BTS concert, leading to a police investigation and their safe return home. The girls, from Dharavi, admitted their actions after being found on a bus headed towards Pune.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com