ADVERTISEMENT

മുംബൈ∙ താനെ മേഖലയിലെ വായുനിലവാരം മെച്ചപ്പെടുത്താൻ നടപടികളുമായി താനെ മുനിസിപ്പൽ കോർപറേഷൻ രംഗത്തെത്തി. വായുമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 39 കെട്ടിടനിർമാതാക്കൾക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. പൊടിമലിനീകരണ നിയന്ത്രണത്തിന് നിർദേശങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ 291 ബിൽഡർമാർക്ക് അറിയിപ്പ് നൽകിയിരുന്നു.

പരിശോധനയിൽ 39 പേർ ഒരുനടപടിയും എടുത്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടിസ് നൽകിയത്. മറ്റുള്ളവർക്ക് പിഴയിട്ടു. 31 നിർമാതാക്കൾ എല്ലാ നിർദേശവും പാലിച്ചു. നഗരത്തിൽ പ്ലാസ്റ്റിക്കും ചപ്പുചവറുകളും കത്തിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. താനെയിലെ 50 കെട്ടിടനിർമാണ സ്ഥലങ്ങളിൽ വായുനിലവാരം അളക്കുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചു. ഹോട്ടലുകളിൽ വിറക് ഉപയോഗിച്ചുള്ള പാചകത്തിനും വിലക്കുണ്ട്. ബിഎംസിയും നവിമുംബൈ മുനിസിപ്പൽ കോർപറേഷനും വായുനിലവാരം മെച്ചപ്പെടുത്താൻ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.

പിഴ 5 ലക്ഷം രൂപ മുതൽ 
മലിനീകരണം ലഘൂകരിക്കുന്നതിന് ബിഎംസി പുറപ്പെടുവിച്ച നിർദേശങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 5 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ ഈടാക്കാനും തീരുമാനമായിട്ടുണ്ട്. തുടർച്ചയായി നിയമലംഘനം നടത്തുന്നവർക്കാണ് വലിയ പിഴയിടുക. നിർമാണ പ്രവർത്തനം മൂലം ഉണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കടുത്ത തീരുമാനമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി.

English Summary:

Thane air pollution is being addressed by the Thane Municipal Corporation. They've issued show-cause notices to 39 builders for breaking air pollution rules, following earlier notices to 291 others.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com