ADVERTISEMENT

മുംബൈ∙ ധാരാവി–മാഹിം ജംക്‌ഷനിൽ ട്രക്ക് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിലേക്ക് പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തിൽ   വാഹനങ്ങൾ മീഥി നദിയിലേക്ക് മറിഞ്ഞു. ഇവയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ട്രക്ക് ഡ്രൈവർക്കെതിരെ കേസെടുത്തെന്നു പൊലീസ് പറഞ്ഞു. കാലിപീലി ടാക്സിയടക്കമുള്ള വാഹനങ്ങളിലാണ് ട്രക്ക് ഇടിച്ചത്.  മാഹിം പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. നദിയിൽ വീണ വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് കരയ്ക്കെത്തിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. ആളപായമില്ല.അതിനിടെ, തീരദേശ റോഡിലെ തുരങ്കപാതയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി. ഉച്ചയ്ക്ക് ശേഷമാണ് അപകടം. ആർക്കും കാര്യമായ പരുക്കുകളില്ല.

English Summary:

Mumbai accidents caused significant damage and traffic disruption; A truck crash near Dharavi-Mahim and a car accident on the coastal road resulted in no fatalities but considerable vehicle damage and traffic congestion.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com