ADVERTISEMENT

മുംൈബ∙ റോഡരികിൽ നിർത്തിയിട്ട ആഡംബര കാറിൽ നിയന്ത്രണം നഷ്ടപ്പെട്ട വാൻ ഇടിച്ച് 4 പേർ മരിച്ചു. 3 പേർക്ക് പരുക്കേറ്റു.റായ്ഗഡിൽ മുംൈബ–ഗോവ ഹൈവേയിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം. മദ്യപിച്ച് വാഹനം ഓടിച്ച വാൻ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. റായ്ഗഡിലെ ലൊനേറയിലേക്ക് പോയ കാർ പെട്രോൾ തീർന്നതോടെ നിർത്തിയിട്ടപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട വാൻ കാറിൽ ഇടിക്കുകയായിരുന്നു. 4 പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റ 3 പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമെന്ന് പൊലീസ് പറഞ്ഞു. 25–30 പ്രായമുള്ള മഹഡ് സ്വദേശികളായ പ്രസാദ് നടേക്കർ, സമീർ മിൻഡെ, സൂര്യകാന്ത് മോറെ, സാഹിർ ഷേലാർ എന്നിവരാണ് മരിച്ചത്.

English Summary:

Fatal Mumbai-Goa highway accident kills four. Four people died and three were injured after a van, driven by a suspected drunk driver, crashed into a stationary car on the highway near Raigad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com