ADVERTISEMENT

ന്യൂഡൽഹി ∙ ഗുരുഗ്രാം സെക്ടർ-29, ലെഷർവാലി പാർക്കിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആജീവിക സരസ് മേളയിൽ കേരളത്തിന്റെ രുചിവൈവിധ്യം പകർന്ന് കുടുംബശ്രീ സ്റ്റാളുകൾ പ്രവർത്തനം തുടങ്ങി. കേരളത്തിലെ 5 ജില്ലകളിൽ നിന്നുള്ള 8 സ്റ്റാളുകളാണ് മേളയിലുള്ളത്.ചക്ക ഉപ്പേരി, ഏത്തയ്ക്ക ഉപ്പേരി, ചക്ക ഹൽവ, അച്ചാറുകൾ, കറിക്കൂട്ടുകൾ തുടങ്ങിയവ കുടുംബശ്രീയുടെ സ്റ്റാളുകളിൽ ലഭ്യമാണ്.

ഇടുക്കി ജില്ലയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾ, വെളിച്ചെണ്ണ, പാലക്കാട്ടെ നെയ്ത്തു ഗ്രാമത്തിൽ നിന്നുള്ള കൈത്തറി വസ്ത്രങ്ങൾ, മലപ്പുറം ജില്ലയിൽ നിന്നുള്ള കളിമൺ ചട്ടികൾ, പാത്രങ്ങൾ, തൃശൂർ ജില്ലയിൽ നിർമിച്ച ബാഗുകൾ എന്നിവയും വിൽപനയ്ക്ക് ഒരുക്കിയിട്ടുണ്ട്. രുചികരമായ ഭക്ഷണ വിഭവങ്ങളുമായി 4 കുടുംബശ്രീ ഫുഡ് കോർട്ടുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വെജ്- നോൺ വെജ് ബിരിയാണി, പൊറോട്ട, ലഘുഭക്ഷണങ്ങൾ, ദോശ, ഉഴുന്നുവട, പായസം, ഫ്രഷ് ജൂസ് എന്നിവ ഫുഡ് കോർട്ടുകളിൽ ലഭ്യമാണ്. ദിവസവും രാവിലെ 11 മുതൽ രാത്രി 10 വരെ നടക്കുന്ന മേള 23നു സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com