ADVERTISEMENT

ന്യൂഡൽഹി ∙ ആവേശത്തിരയിൽ  കുട്ടികൾ. പ്രിയപ്പെട്ട വിദ്യാർഥികൾ  സമ്മാനങ്ങൾ കരസ്ഥമാക്കുന്നതിന്റെ സന്തോഷത്തിൽ അധ്യാപകർ.  സ്വാതന്ത്ര്യ കലോത്സവത്തിന്റെ സമ്മാനവിതരണച്ചടങ്ങ് കുട്ടികളുടെ മികവിനുള്ള ആദരമായി മാറി. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മലയാള മനോരമയുടെ നേതൃത്വത്തിലൊരുക്കിയ സ്വാതന്ത്ര്യ കലോത്സവത്തിലെ, വികാസ്പുരി കേരള സ്കൂളിലെ വിജയികൾക്കാണു സമ്മാനങ്ങൾ നൽകിയത്.  

ഉപന്യാസം, പ്രസംഗം,  ചിത്രരചന എന്നീ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് വിഭാഗത്തിൽ ദേശഭക്തിഗാനവുമായിരുന്നു മത്സരങ്ങൾ. പ്രായമനുസരിച്ചു 4 വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിലെ വിജയികൾക്കു കാഷ് പ്രൈസും  ട്രോഫിയും സർട്ടിഫിക്കറ്റുമാണു സമ്മാനിച്ചത്. മുത്തൂറ്റ് ഫിനാൻസാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.

നാഷനൽ ബുക്ക് ട്രസ്റ്റിന്റെ (എൻബിടി) പുസ്തകങ്ങളും മനോരമയുടെ ഉപഹാരവും സ്കൂളിനു സമ്മാനിച്ചു. മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ  ജോമി തോമസ്, സ്പെഷൽ കറസ്പോണ്ടന്റ്  രാജീവ് മേനോൻ, വികാസ്പുരി കേരള സ്കൂൾ  പ്രിൻസിപ്പൽ ജയന്തി ആർ. ചന്ദ്രൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. അധ്യാപകരായ സുധ അജയ്, വി.എസ്. പ്ലേറ്റോ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com