ഡിഡിഎ ഭവന വ്യവസ്ഥകളിൽ മാറ്റം
Mail This Article
×
ന്യൂഡൽഹി ∙ ഡിഡിഎയുടെ ഭവന വ്യവസ്ഥകളിൽ മാറ്റം വരുത്തി. ഡിഡിഎ ഹൗസിങ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര നഗരവികസന മന്ത്രാലയം ഉത്തരവിട്ടു. നഗരത്തിൽ 67 ചതുരശ്ര മീറ്ററിൽ താഴെ സ്ഥലമോ ഫ്ലാറ്റോ കൈവശമുള്ളവർക്കും പുതിയ വ്യവസ്ഥകൾ പ്രകാരം ഡിഡിഎ ഭവനപദ്ധതിക്കു വേണ്ടി അപേക്ഷിക്കാം.
ഒരു ഫ്ലാറ്റ് ഉള്ളവർക്കു വീണ്ടും ഭവനപദ്ധതിയിൽ അപേക്ഷിക്കാൻ നേരത്തെ അനുമതിയുണ്ടായിരുന്നില്ല. ഭവന പദ്ധതിയിൽ നിന്നു ഒഴിവാകുകയും റദ്ദാക്കുകയും ചെയ്ത ഫ്ലാറ്റുകൾ കൈമാറാൻ വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു വേണ്ടി പ്രത്യേക നറുക്കെടുപ്പു നടത്തും. ആദ്യമായി ഭവനപദ്ധതി അവതരിപ്പിക്കുന്ന സ്ഥലത്തെ 25 ശതമാനം ഫ്ലാറ്റുകൾ വിറ്റുപോകാതിരുന്നാൽ ഈ സ്ഥലത്തെ വികസിത മേഖലയെന്ന ഗണത്തിൽ ഉൾപ്പെടുത്തണമെന്നും പുതിയ ഭേദഗതികളിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.