ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി സർവകലാശാല സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിന്റെ പരീക്ഷയിൽ ചോദ്യക്കടലാസ് മാറി വിതരണം ചെയ്തെന്നു  പരാതി. ഇന്നലെ നടന്ന പരീക്ഷയിൽ റഗുലർ വിദ്യാർഥികളുടെ ചോദ്യങ്ങളാണു തങ്ങൾക്കു ലഭിച്ചതെന്നാണു ചില വിദ്യാർഥികൾ പരാതി ഉയർത്തിയിരിക്കുന്നത്. അതേസമയം  ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നു  ഡൽഹി സർവകലാശാല പരീക്ഷാ വിഭാഗം വിശദീകരിച്ചു. 

അരബിന്ദോ കോളജ്, ലക്ഷ്മിഭായ് കോളജ് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ  ചോദ്യക്കടലാസ് കൃത്യമായി ലഭിച്ചു. അതേസമയം  ദീൻ ദയാൽ ഉപാധ്യായ കോളജ്, റാം ലാൽ ആനന്ദ് കോളജ് എന്നിവിടങ്ങളിൽ പരീക്ഷയെഴുതിയ ചിലർക്കാണു  ചോദ്യക്കടലാസ് മാറി ലഭിച്ചതെന്നു ക്രാന്തികാരി യുവ സംഗതൻ (കെവൈഎസ്) പ്രവർത്തകർ ആരോപിച്ചു. 

രണ്ടു ചോദ്യക്കടലാസിലെയും ആകെ മാർക്കിന്റെ കാര്യത്തിലും വ്യത്യാസമുണ്ട്.  എസ്ഒഎൽ വിദ്യാർഥികൾക്കു ലഭിച്ച ഒരു സെറ്റ് ചോദ്യക്കടലാസിൽ ആകെ മാർക്ക് 30 ആണെങ്കിൽ  ചിലർക്കു 40 മാർക്കിന്റെ ചോദ്യക്കടലാസാണു ലഭിച്ചത്. ചോദ്യക്കടലാസ് മാറി ലഭിച്ചവർക്കു വീണ്ടും പരീക്ഷ നടത്തണമെന്നു വിദ്യാർഥികൾ ആവശ്യമുയർത്തി. അതേസമയം ഇത്തരമൊരു പിഴവുണ്ടായിട്ടില്ലെന്നാണു സർവകലാശാലയുടെ ഔദ്യോഗിക വിശദീകരണം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com