വിശുദ്ധ വാരാചരണത്തിന് ഒരുങ്ങി പള്ളികൾ
Mail This Article
ന്യൂഡൽഹി ∙ നഗരത്തിലെ പള്ളികളിൽ വിശുദ്ധവാര കർമങ്ങൾക്കുള്ള ഒരുക്കങ്ങളായി. മോത്തിയാഖാൻ സെന്റ് തോമസ് പള്ളിയുടെ വിശുദ്ധവാര കർമങ്ങൾ ഗോൾ ഡാക് ഖാന സേക്രഡ് ഹാർട്ട് പള്ളിയിൽ നടക്കും. 2നു രാവിലെ ഏഴിനു ഓശാന കർമങ്ങൾക്കു ഫാ. എബിൻ കുറുവൻപ്ലാക്കൽ കാർമികത്വം വഹിക്കും. പെസഹാ കർമങ്ങൾക്കു ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യ കാർമികത്വം വഹിക്കും.
രാവിലെ 7.30നു കുർബാന, കാലുകഴുകൽ ശുശ്രൂഷ എന്നിവ നടക്കും. 7നു രാവിലെ എട്ടിനു സിജെഎം സ്കൂൾ ഗ്രൗണ്ടിൽ കുരിശിന്റെ വഴി, 9നു പീഡാനുഭവ വായന. ഫാ. ഷാജു പെല്ലിശേരി സന്ദേശം നൽകും. എട്ടിനു വൈകിട്ട് 6നു വെള്ളം വെഞ്ചിരിപ്പ്, തുടർന്ന് ഈസ്റ്റർ കർമങ്ങൾ. 9നു രാവിലെ 7.30നു കുർബാന എന്നിവയാണു പ്രധാന കർമങ്ങൾ.
∙ ഫരീദാബാദ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഇന്നു വൈകിട്ട് 6.30നു സന്ധ്യാ പ്രാർഥന, 7നു കുർബാന. നാളെ വൈകിട്ട് 6.30നു സന്ധ്യാപ്രാർഥന. ഓശാന ഞായറാഴ്ചയായ 2നു രാവിലെ ഏഴിനു പ്രഭാത നമസ്കാരം, 7.45നു കുർബാന, ഓശാന കർമങ്ങൾ, വൈകിട്ട് 6.30നു സന്ധ്യാപ്രാർഥന, ധ്യാനം. 3,4 ദിവസങ്ങളിൽ വൈകിട്ട് 6.30നു സന്ധ്യാപ്രാർഥന, ധ്യാനം.
5നു വൈകിട്ട് 6.15നു സന്ധ്യാപ്രാർഥന, 7.15നു പെസഹയുടെ കർമങ്ങൾ, കുർബാന. ആറിനു വൈകിട്ട് 6.30നു സന്ധ്യാപ്രാർഥന. 7നു രാവിലെ 7.30നു ദുഖ:വെള്ളിയാഴ്ചയുടെ കർമങ്ങൾ. വൈകിട്ട് 3നു നേർച്ച. 6.30നു സന്ധ്യാപ്രാർഥന. എട്ടിനു രാവിലെ 8നു യാമപ്രാർഥനകൾ, തുടർന്നു കുർബാന. വൈകിട്ട് 6.30നു സന്ധ്യാ–രാത്രി പ്രാർഥനകൾ. 9നു പുലർച്ചെ 5.15നു ഈസ്റ്റർ കർമങ്ങൾ, കുർബാന എന്നിവയാണു പ്രധാന കർമങ്ങൾ.
∙ നേബ് സരായ് സെന്റ് മേരീസ് മലങ്കര കത്തീഡ്രൽ: ഇന്നു വൈകിട്ട് 7നു 40–ാം വെള്ളി പ്രാർഥനകൾ. രണ്ടിനു രാവിലെ എട്ടിനു ഓശാന കർമങ്ങൾ. 6നു വൈകിട്ട് 6.30നു പെസഹാ കർമങ്ങൾക്കു ഗുരുഗ്രാം രൂപതാധ്യക്ഷൻ ഡോ. തോമസ് മാർ അന്തോണിയോസ് മുഖ്യ കാർമികത്വം വഹിക്കും. 7നു രാവിലെ എട്ടു മുതൽ ദു:ഖവെള്ളിയാഴ്ചയുടെ കർമങ്ങൾ. ഈസ്റ്റർ കർമങ്ങൾ 8നു വൈകിട്ട് 7 മുതൽ നടക്കും.
∙ ഉത്തം നഗർ സേവാ പാർക്ക് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി: ഇന്നു വൈകിട്ട് 6.45നു 40–ാം വെള്ളി പ്രാർഥനകൾ. രണ്ടിനു രാവിലെ 8ന് ഓശാന കർമങ്ങൾ. 6നു വൈകിട്ട് 6.30നു പെസഹ ശുശ്രൂഷ. 7നു രാവിലെ 8.30 മുതൽ ദു:ഖവെള്ളി ശുശ്രൂഷ. ഈസ്റ്റർ ശുശ്രൂഷ 8നു വൈകിട്ട് 7 മുതൽ നടക്കും.
∙ ജസോല സെന്റ് ജൂഡ് മലങ്കര പള്ളി: ഇന്നു വൈകിട്ട് 7നു 40–ാം വെള്ളിയുടെ പ്രാർഥനകൾ. രണ്ടിനു രാവിലെ 8.30നു ഓശാന ശുശ്രൂഷ. 6നു വൈകിട്ട് 7നു പെസഹ ശുശ്രൂഷ. 7നു രാവിലെ 8.30നു ദു:ഖവെള്ളി ശുശ്രൂഷയ്ക്ക് ഡോ. തോമസ് മാർ അന്തോണിയോസ് മുഖ്യ കാർമികത്വം വഹിക്കും. ഈസ്റ്റർ ശുശ്രൂഷ 8നു വൈകിട്ട് 7 മുതൽ നടക്കും.
∙ ഗാസിയാബാദ് മദർ മേരി മലങ്കര പള്ളി: ഇന്നു വൈകിട്ട് 7നു 40–ാം വെള്ളിയുടെ പ്രാർഥനകൾ. രണ്ടിനു രാവിലെ 8നു ഓശാന ശുശ്രൂഷ. 6നു വൈകിട്ട് 7നു പെസഹ ശുശ്രൂഷ. 7നു രാവിലെ 8 മുതൽ ദു:ഖവെള്ളി ശുശ്രൂഷ. ഈസ്റ്റർ ശുശ്രൂഷ 8നു വൈകിട്ട് 6.30മുതൽ നടക്കും.
∙ ദിൽഷാദ് ഗാർഡൻ സെന്റ് ആന്റണീസ് മലങ്കര പള്ളി: രണ്ടിനു രാവിലെ 7.30നു ഓശാന കർമങ്ങൾ. 6നു വൈകിട്ട് 7നു പെസഹ ശുശ്രൂഷ. 7നു രാവിലെ 8 മുതൽ ദു:ഖവെള്ളി ശുശ്രൂഷ. ഈസ്റ്റർ ശുശ്രൂഷ 8നു വൈകിട്ട് 7 മുതൽ നടക്കും.
∙ ബുറാഡി സെന്റ് അൽഫോൻസാ മലങ്കര പള്ളി: രണ്ടിനു രാവിലെ 8നു ഓശാന ശുശ്രൂഷ. 5നു വൈകിട്ട് 7നു പെസഹ ശുശ്രൂഷ. 7നു രാവിലെ 8 മുതൽ ദു:ഖവെള്ളി ശുശ്രൂഷ. ഈസ്റ്റർ ശുശ്രൂഷ 8നു വൈകിട്ട് 7.30മുതൽ നടക്കും.
∙ ഫരീദാബാദ് സെന്റ് മേരീസ് മലങ്കര പള്ളി: രണ്ടിനു രാവിലെ 7.30നു ഓശാന കർമങ്ങൾ. 5നു വൈകിട്ട് 7നു പെസഹ ശുശ്രൂഷ. 7നു രാവിലെ 8 മുതൽ ദു:ഖവെള്ളി ശുശ്രൂഷ. 8നു വൈകിട്ട് 7നു ഈസ്റ്റർ ശുശ്രൂഷകളിൽ ഡോ. തോമസ് മാർ അന്തോണിയോസ് മുഖ്യ കാർമികത്വം വഹിക്കും.
∙ മയൂർ വിഹാർ സെന്റ് ജോർജ് പള്ളി: ഇന്നു വൈകിട്ട് 7.30നു 40–ാം വെള്ളിയുടെ പ്രാർഥനകൾ. രണ്ടിനു രാവിലെ 7നു ഓശാന ശുശ്രൂഷകൾക്കു ഡോ. തോമസ് മാർ അന്തോണിയോസ് മുഖ്യ കാർമികത്വം വഹിക്കും. 5നു വൈകിട്ട് 7.30നു പെസഹ ശുശ്രൂഷ. 7നു രാവിലെ 7.30 മുതൽ ദു:ഖവെള്ളി ശുശ്രൂഷ. ഈസ്റ്റർ ശുശ്രൂഷ 8നു വൈകിട്ട് 7മുതൽ നടക്കും.