ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം 2023–24ൽ ഏഴു കോടി കടക്കും. കോവിഡിനു മുൻപ് വർഷം തോറുമുള്ള യാത്രക്കാരുടെ എണ്ണം മറികടക്കുമെന്നത് മികച്ച നേട്ടമാണെന്ന് ഡൽഹി വിമാനത്താവളം സിഇഒ വൈദേഹ് കുമാർ പറഞ്ഞു.  കോവിഡ് വ്യാപനത്തിനു ശേഷം യാത്രക്കാരിലുണ്ടായ കുറവ് ഡൽഹി വിമാനത്താവളത്തിനു കനത്ത തിരിച്ചടിയായിരുന്നു.

എന്നാൽ, 2024 മാർച്ചിൽ യാത്രക്കാരുടെ എണ്ണം ഏഴു കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  വിമാനത്താവളത്തിലെ ടെർമിനൽ–ഒന്നിന്റെ വികസനം 2024 ഫെബ്രുവരിയോടെ പൂർത്തിയാകുമെന്നും സിഇഒ അറിയിച്ചു. ഇതോടെ പ്രതിവർഷം 2.3 കോടി ആഭ്യന്തര യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി വിമാനത്താവളം കൈവരിക്കും.

 കുറച്ചു നാളത്തേക്ക് ടെർമിനൽ–2നെ രാജ്യാന്തര ടെർമിനലായി ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ വിമാനത്താവളത്തിൽ ടി–1, ടി–2, ടി–3 എന്നിങ്ങനെ മൂന്നു ടെർമിനലുകളാണുള്ളത്. ടി–3 ടെർമിനലിൽ നിന്നാണ് രാജ്യാന്തര സർവീസുകൾ നടത്തുന്നത്. യാത്രക്കാരുടെ എണ്ണം വർധിക്കുകയാണെങ്കിൽ ടി–4 ടെർമിനൽ സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com