വരയുടെ വസന്തമൊരുക്കി മലയാളി ചിത്രകാരൻമാർ
Mail This Article
ന്യൂഡൽഹി∙ വരയുടെ വിരുന്നൊരുക്കി ഒരുകൂട്ടം മലയാളി ചിത്രകാരൻമാർ. ഡൽഹി ജംങ്പുര എക്സ്റ്റൻഷനിലെ സാന്ത ആർട്ട് ഗാലറിയിൽ 10 മലയാളികൾ ഉൾപ്പെടെ 14 പേരുടെ ചിത്രപ്രദർശനമാണ് നടക്കുന്നത്. ഓയിൽ പെയിന്റ്, വാട്ടർ കളർ, അക്രിലിക് തുടങ്ങിയവയിലാണ് വരയുടെ മായാജാലം തീർത്തിരിക്കുന്നത്. കേരളത്തിലെ കെട്ടുവള്ളവും കഥകളിയും തെയ്യവുമൊക്കെ ചിത്രങ്ങളിൽ വിരിയുന്നു.
കണ്ണൂർ സ്വദേശികളായ സീമ സുരേഷ്, ദീപൻ കോളാട്, പാലക്കാട് സ്വദേശികളായ ശങ്കരനുണ്ണി, ഫോറിന്റോ ദീപ്തി, ദർശന എസ്. കുമാരി, കൊച്ചി സ്വദേശികളായ എൻ.എ. മണി , ജോജി പള്ളത്താനം, കോട്ടയം സ്വദേശി ജോർജി തിരുവല്ല, പ്രദർശനത്തിന്റെ ക്യൂറേറ്ററും ആർട്ടിസ്റ്റുമായ രാജ് ബലറാം, മുംബൈയിൽ സ്ഥിര താമസമാക്കിയിരിക്കുന്ന ഗുൽഷൻ ആചാരി എന്നിവരാണ് കേരളത്തിൽ നിന്നു പങ്കെടുക്കുന്നത്. ‘നിറങ്ങളെ പാടൂ’ എന്നു പേരിട്ടിരിക്കുന്ന പ്രദർശനം 30ന് സമാപിക്കും. രാവിലെ 11 മുതൽ 7 വരെയാണ് പ്രവേശനം.