ADVERTISEMENT

ചിലപ്പോഴെങ്കിലും ഊബറും ഒലയും ബുക്ക് ചെയ്യുമ്പോഴുള്ളതിനേക്കാൾ ഉയർന്ന തുകയായിരിക്കും യാത്ര അവസാനിക്കുമ്പോൾ ആപ്പിൽ കാണിക്കുക. അതുമല്ലെങ്കിൽ, ബുക് ചെയ്യുമ്പോൾ ഉയർന്ന നിരക്കും കാണിക്കാറുണ്ട്. നമ്മുടേതല്ലാത്ത കാരണത്താൽ റദ്ദാക്കിയ ട്രിപ്പിന് കാൻസലേഷൻ ഫീസ് നൽകേണ്ടി വരാം. ടോളിലൂടെ യാത്ര ചെയ്തില്ലെങ്കിലും ടോൾ ചാർജ് ഈടാക്കുന്ന സ്ഥിതിയുമുണ്ടാകും. അത്യാവശ്യ യാത്രകളായതുകൊണ്ട് നിസ്സഹായരായി പണമടയ്ക്കുകയാവും പതിവ്. അധിക തുക ഈടാക്കിയെന്നു തോന്നിയാൽ എളുപ്പത്തിൽ തിരിച്ചുപിടിക്കാൻ വഴിയുണ്ട്. 

എങ്ങനെ?
∙ ഊബർ:
ആപ് തുറന്ന് താഴെ 'Activity' ഓപ്ഷനെടുക്കുക. ഉയർന്ന നിരക്ക് ഈടാക്കിയ ട്രിപ് തിരഞ്ഞെടുക്കുക. താഴെ 'Get ride help' എടുത്ത് 'My fare was too high' എന്ന് കൊടുക്കുക. തുടർന്ന് ഊബർ തന്നെ അവരുടെ അൽഗരിതം ഉപയോഗിച്ച് നിരക്ക് ന്യായമാണോയെന്ന് പരിശോധിക്കും. പൊരുത്തക്കേടുണ്ടെങ്കിൽ ബാക്കി തുക ഉടനടി റീഫണ്ട് ചെയ്യും.

റീഫണ്ടിന് ഊബർ തയാറല്ലെങ്കിൽ തുടർന്നു വരുന്ന പേജിലെ 'Contact Us' ഉപയോഗിച്ച് വീണ്ടും പരാതി നൽകാം. നടപടിയുണ്ടാകും. തെറ്റായി കാൻസലേഷൻ ഫീസ് ഈടാക്കിയാൽ'Review my cancellation fee' എന്ന ഓപ്ഷൻ ഉപയോഗിക്കാം.

∙ ഒല: ആപ്പിന്റെ ഇടതുവശത്ത് മുകളിലുള്ള മൂന്ന് വരകളിൽ ടാപ് ചെയ്യുക. 'Your rides' എന്നതിൽ ട്രിപ് തിരഞ്ഞെടുക്കുക. താഴെ Get help>>Payment related തുറക്കുക. ടോൾ നിരക്ക്, കാൻസലേഷൻ അടക്കമുള്ള വിഷയങ്ങൾ കാണാം. യോജിച്ചത് തിരഞ്ഞെടുത്ത് പരാതിപ്പെടാം. നിരക്ക് കൂടുതലെങ്കിൽ പണം തിരികെ നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com