യമുനയിലെ മലിനീകരണം ശുദ്ധജലം കുറയും
Mail This Article
ന്യൂഡൽഹി∙ യമുന നദിയിലെ ജല മലിനീകരണം നഗരത്തിലെ ശുദ്ധജല വിതരണത്തെ ബാധിക്കുമെന്ന് ഡൽഹി ജല ബോർഡ് അറിയിച്ചു. ജല മലിനീകരണം രൂക്ഷമായതിനാൽ വസീറാബാദ്, ചന്ദ്രവാൾ പ്ലാന്റുകളിൽ ശുദ്ധീകരിക്കുന്ന ജലത്തിന്റെ അളവ് 25–30 ശതമാനം കുറച്ചിട്ടുണ്ട്. സ്ഥിതി മെച്ചപ്പെടുന്നതു വരെ നഗരത്തിലെ പലഭാഗങ്ങളിലും കുറഞ്ഞ അളവിലാകും ശുദ്ധജലം വിതരണം ചെയ്യുകയെന്ന് ജല ബോർഡ് അറിയിച്ചു. സ്ഥിതി മെച്ചപ്പെട്ടാൽ മാത്രമേ പൂർണ തോതിൽ പമ്പിങ് പുനരാരംഭിക്കുകയുള്ളൂ. യമുനയിലെ ജലത്തിൽ അമോണിയയുടെ അളവ് വർധിച്ചതാണ് പ്ലാന്റുകളുടെ പ്രവർത്തനത്തെ ബാധിച്ചത്.
സിവിൽ ലെയ്ൻസ്, ഹിന്ദു റാവു ആശുപത്രി പരിസരം, കമല നഗർ, ശക്തി നഗർ, കരോൾ ബാഗ്, പഹാഡ്ഗഞ്ച്, ഓൾഡ്– ന്യൂ രാജീന്ദർ നഗർ, പട്ടേൽ നഗർ (ഈസ്റ്റ്, വെസ്റ്റ്), ബൽജീത്ത് നഗർ, പ്രേം നഗർ, ഇന്ദർപുരി, കൽക്കാജി, ഗോവിന്ദ്പുരി, തുഗ്ലക്കാബാദ്, സംഗം വിഹാർ, അംബേദ്കർ നഗർ, പ്രഹ്ലാദ്പുർ, രാംലീല മൈതാനം, ഡൽഹി ഗേറ്റ്, സുഭാഷ് പാർക്ക്, മോഡൽ ടൗൺ, ഗുലാബി ബാഗ്, പഞ്ചാബി ബാഗ്, ജഹാംഗീർപുരി, മൂൽചന്ദ്, സൗത്ത് എക്സ്റ്റൻഷൻ, ഗ്രേറ്റർ കൈലാഷ്, ബുറാഡി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ജലവിതരണത്തിന്റെ അളവ് കുറച്ചതെന്നു ജല ബോർഡ് അറിയിച്ചു.