ADVERTISEMENT

∙ വാട്സാപ് സന്ദേശങ്ങളുടെ ബാക്കപ് ഗൂഗിൾ ഡ്രൈവിൽ അൺലിമിറ്റഡ് ആയി സൂക്ഷിക്കാനുള്ള സൗകര്യം അവസാനിച്ചു. കഴിഞ്ഞ നവംബറിൽ പ്രഖ്യാപനമുണ്ടായെങ്കിലും ഇപ്പോഴാണ് ഇത് നടപ്പായത്. ഗൂഗിൾ അക്കൗണ്ടിൽ ലഭിക്കുന്ന 15 ജിബി സ്റ്റോറേജിൽ തന്നെ ഇനി വാട്സാപ് ബാക്കപ്പും പരിഗണിക്കും. 

 ഉദാഹരണത്തിന് വാട്സാപ് ബാക്കപ്പിന് 4ജിബി വലുപ്പമുണ്ടെങ്കിൽ ഇത് ഗൂഗിൾ സ്റ്റോറേജിൽ തന്നെയായിരിക്കും പരിഗണിക്കുക. ഗൂഗിൾ ഡ്രൈവ്, ജി മെയിൽ, ഗൂഗിൾ ഫോട്ടോസ് എന്നിവയിലായി നിലവിൽ 13.5 ജിബി ഫയലുകളുണ്ടെങ്കിൽ 4 ജിബി ബാക്കപ് കൂടി സൂക്ഷിക്കാനായി ആകെയുള്ള 15 ജിബി സൗജന്യ ഗൂഗിൾ സ്റ്റോറേജ് മതിയാകാതെ വരും. 

പ്രതിമാസം പണം നൽകി അധിക ഗൂഗിൾ സ്റ്റോറേജ് വാങ്ങുകയോ ആവശ്യമില്ലാത്ത ഫയലുകൾ ഡിലീറ്റ് ചെയ്ത് സ്പേസ് കുറയ്ക്കുകയോ ചെയ്യേണ്ടി വരും. ഗൂഗിൾ ഡ്രൈവിലെയും വാട്സാപ്പിലെയും സ്പേസ് മാനേജ് ചെയ്താൽ പണമടയ്ക്കാതെ കാര്യം നടന്നേക്കും. ഗൂഗിൾ സ്റ്റോറേജ് നോക്കിയാൽ വാട്സാപ് ബാക്കപ് എന്ന ഉപവിഭാഗം ഇപ്പോൾ കാണാം.

ബാക്കപ്: ശ്രദ്ധിക്കാൻ
∙ വാട്സാപ് ചാറ്റ് ഹിസ്റ്ററിയിൽ ആവശ്യമില്ലാത്ത വലിയ ഫയലുകളുണ്ടെങ്കിൽ നീക്കം ചെയ്യുക. സെറ്റിങ്സ്>>സ്റ്റോറേജ് ആൻഡ് മീഡിയ>>മാനേജ് സ്റ്റോറേജ് തുറന്ന് അനാവശ്യമായ വലിയ ഫയലുകൾ, ചിത്രങ്ങൾ തുടങ്ങിയവ ഡിലീറ്റ് ചെയ്യുക. വ്യക്തികളുടെ പേര് തിരഞ്ഞെടുത്തും ഫയലുകൾ ഒരുമിച്ച് നീക്കം ചെയ്യാം.

∙ 'മീഡിയ ഓട്ടോ ഡൗൺലോഡ്' ഓപ്ഷൻ കഴിവതും ഓഫ് ആക്കുന്നതു വഴി എല്ലാ ഫയലുകളും തനിയെ ഡൗൺലോഡ് ആകുന്നതും ഒഴിവാക്കാം. 

∙ സെറ്റിങ്സ്>>ചാറ്റ്സ്>>ചാറ്റ് ബാക്കപ് തുറന്ന് 'ഇൻക്ലൂഡ് വീഡിയോസ്' എന്ന ഓപ്ഷൻ ഓഫ് ആക്കാം. 

∙ അപ്രസക്തമെന്നു തോന്നുന്ന ചാറ്റുകൾക്ക് 'Disappearing messages' ഓൺ ആക്കിയാൽ നിശ്ചിത സമയം കഴിഞ്ഞ് ഇവ തനിയെ ഡിലീറ്റ് ആകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com