ADVERTISEMENT

ന്യൂഡൽഹി∙ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 5 വലിയ ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചെന്നു പൊലീസിന്റെ എഫ്ഐആറിൽ വ്യക്തമാക്കി.    അപകടസമയത്ത് ആശുപത്രിയുടെ താഴത്തെ നിലയിൽ 27 ഓക്സിജൻ സിലിണ്ടറുകൾ കൂട്ടിയിട്ടിരുന്നു. ഇതിൽ 5എണ്ണം പൂർണമായും പൊട്ടിത്തകർന്നു. കനത്ത ചൂടു കാരണം ഫൊറൻസിക് സംഘത്തിന് കെട്ടിടത്തിന്റെ അകത്തു നിന്നു കൂടുതൽ തെളിവുകൾ ശേഖരിക്കാനായില്ല. ആശുപത്രിയുടെ താഴത്തെ നിലയിലുണ്ടായിരുന്ന എയർകണ്ടിഷൻ യൂണിറ്റും പൂർണമായും കത്തിനശിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

നിയമം ലംഘിച്ച് നവീൻ കിച്ചിയുടെ പശ്ചിംപുരിയിലെ ആശുപത്രിയും
ന്യൂഡൽഹി∙ തീപിടിത്തമുണ്ടായ ന്യൂ ബോൺ ബേബി കെയർ ആശുപത്രി ഉടമ ‍ഡോ. നവീൻ കിച്ചിയുടെ പശ്ചിംപുരിയിലെ ആശുപത്രിയും നിയമവിരുദ്ധമായാണു പ്രവർത്തിക്കുന്നതെന്ന് ഡൽഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. ഇതിനെതിരെ നൽകിയ കേസ് തീസ്ഹസാരി കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. 

  വിവേക് വിഹാറിലെ ആശുപത്രിയിൽ അനധികൃതമായി ഓക്സിജൻ നിറച്ചു കൊടുത്തിരുന്നു.   ഇതിൽ മറ്റേതെങ്കിലും ഏജൻസികൾക്കു പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com