ADVERTISEMENT

ന്യൂഡൽഹി ∙ ക്യാംപസിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക, സ്കോളർഷിപ് തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ സർവകലാശാല അധികൃതർ അനുകൂല നിലപാട് സ്വീകരിക്കുന്നതു വരെ സമരം തുടരുമെന്ന് ജെഎൻയു വിദ്യാർഥി യൂണിയൻ അറിയിച്ചു. ഇന്നലെ സർവകലാശാലയിൽനിന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് നടത്തിയ മാർച്ചിനിടെ, വിദ്യാർഥികളെ ഡൽഹി പൊലീസ് കയ്യേറ്റം ചെയ്തതായും യൂണിയൻ പ്രസിഡന്റ് ധനഞ്ജയ് ആരോപിച്ചു.

 സർവകലാശാല പ്രധാന ഗേറ്റിനു 500 മീറ്ററിന് അപ്പുറം റോഡിൽ ബാരിക്കേഡ് തീർത്താണ് പൊലീസ് പ്രതിഷേധക്കാരെ നേരിട്ടത്. പൊലീസ്–അർധസൈനിക സേനകളിൽ നിന്നായി 500ലേറെ പേരാണെത്തിയത്. ജലപീരങ്കി ഉൾപ്പെടെയുള്ള സന്നാഹങ്ങളും സജ്ജമാക്കിയിരുന്നു. പെൺകുട്ടികളെ ഉൾപ്പെടെ റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡി വാഹനത്തിലേക്ക് മാറ്റിയത്. അതിനിടെ വിദ്യാർഥികളിൽ പലരും കുഴഞ്ഞുവീണതോടെ ഇവരെ ആശുപത്രികളിലേക്ക് മാറ്റി. ഉച്ചയ്ക്ക് ഒന്നിന് ആരംഭിച്ച സമരം വൈകിട്ട് 4നാണ് അവസാനിച്ചത്.  6 മാസത്തിലേറെയായിട്ടും നടപടിയുണ്ടാകാത്തതിനാലാണ് യൂണിയൻ നേതാക്കൾ സമരത്തിനിറങ്ങിയത്. വിഷയത്തിൽ വിസി ഇടപെട്ട് അനുകൂല തീരുമാനമെടുക്കണം’– ധനഞ്ജയ് ആവശ്യപ്പെട്ടു.

English Summary:

Students at Jawaharlal Nehru University (JNU) in New Delhi clashed with police during a protest demanding improved campus conditions and increased financial aid. The Student Union alleges excessive force was used against peaceful demonstrators, and they vow to continue their protest until the university administration addresses their concerns.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com