ADVERTISEMENT

ന്യൂഡൽഹി ∙ തുടർച്ചയായി നാലാം ദിവസവും വായുമലിനീകരണം ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ 21 മുതൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ 50% വർക്ക് ഫ്രം ഹോം നടപ്പാക്കും. ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ഉൾപ്പെടെ 80 വകുപ്പുകളിലായി സർക്കാരിന് കീഴിൽ 1.4 ലക്ഷം ജീവനക്കാരാണുള്ളത്. അവശ്യസേവനങ്ങളായ ആശുപത്രി, ശുചീകരണം, പൊതുഗതാഗതം, അഗ്നിരക്ഷാ സേന, പൊലീസ്, വൈദ്യുതി, പൊതുവിതരണം, ജലസംസ്കരണം തുടങ്ങിയവ സാധാരണ പോലെ പ്രവർത്തിക്കും.

രാവിലത്തെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തണം. റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ, കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഷട്ടിൽ ബസ് സർവീസ് ഏർപ്പെടുത്തണം. സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി ഇത്തരത്തിൽ ബസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയോട് ചേർന്നുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇതേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം– പരിസ്ഥിതി മന്ത്രി ആവശ്യപ്പെട്ടു.

ശ്വാസതടസ്സമടക്കമുള്ള രോഗികളുടെ ചികിത്സയ്ക്കായി പ്രത്യേകം സംവിധാനം ഒരുക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ കാറ്റ് വീശിയതിനെത്തുടർന്ന് ചില സ്ഥലങ്ങളിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തിനു മാറ്റമുണ്ടെങ്കിലും വായുനിലവാരം ഗുരുതരമായി തുടരുകയാണ്. ആനന്ദ് വിഹാർ (522), അശോക് വിഹാർ ഫേസ് 2 (527), അശോക് വിഹാർ ഫേസ് 3 (634), ദ്വാരക സെക്ടർ 11 (390), ജിടിബി നഗർ (617), അലിപ്പുർ (490) എന്നിങ്ങനെയാണ് എക്യുഐ.അതേസമയം, വായുമലിനീകരണം കുറയ്ക്കാനായി കൃത്രിമമഴയ്ക്ക് അനുമതി തേടി സംസ്ഥാന സർക്കാർ തുടർച്ചയായി കത്തുനൽകിയിട്ടും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇതുവരെ മറുപടി നൽകിയിട്ടില്ല.

English Summary:

In response to ongoing air pollution, Delhi is enforcing a 50% work-from-home policy for government and private institutions. While essential services continue to operate, private sectors have been urged to adjust working hours and introduce shuttle buses to reduce traffic. The environment ministry is pressing for similar actions in adjoining BJP-ruled states and is seeking permission for artificial rainfall to combat poor air quality, as AQI remains critical.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com