ADVERTISEMENT

ന്യൂഡൽഹി∙ രാജ്യാന്തര വ്യാപാരമേളയിൽ മിന്നിത്തിളങ്ങി കുടുംബശ്രീയുടെ രുചിമേളം. ഭാരത് മണ്ഡപത്തിലെ കുടുംബശ്രീയുടെ ഫുഡ് കോർട്ടിൽ ഒരുദിവസം 2 ലക്ഷം രൂപയുടെ വിൽപനയാണ് നടക്കുന്നത്. സാഫിന്റെ ഫുഡ് കോർട്ടിലും കേരള രുചി തേടി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെത്തുന്നുണ്ട്. കേരഫെഡ്, ഡയറക്ടറേറ്റ് ഓഫ് പ്ലാന്റേഷൻ, ബാംബൂ മിഷൻ, വാസ്തുവിദ്യാ ഗുരുകുലം, സഹകരണ വകുപ്പിന്റെ ഉൾപ്പെടെ സ്റ്റാളുകളിലെ ഉൽപന്നങ്ങൾ ഇതിനോടകം വിറ്റുതീർന്നു. തദ്ദേശഭരണ വകുപ്പിന്റെ സ്റ്റാളിൽ വെളിച്ചെണ്ണയും കുരുമുളകും മാത്രമാണ് അവശേഷിക്കുന്നത്. വ്യാപാരമേള 27ന് സമാപിക്കും. ഹാൾ നമ്പർ 5 ലാണ് കേരള പവിലിയൻ.

English Summary:

The Kudumbashree food festival is proving to be a major attraction at the International Trade Fair in New Delhi. The aroma of Kerala's cuisine is drawing large crowds to the Bharat Mandapam, with sales exceeding ₹2 lakhs daily. Visitors are also eager to try specialties from other states at the SAARC food court.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com