ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി മെട്രോയുടെ നാലാംഘട്ട വികസന പദ്ധതിയുടെ ഭാഗമായ റിതാല–നരേല–നാതുപുർ (കുണ്ട്‌ലി) ഇടനാഴിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഡൽഹിയും ഹരിയാനയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയ്ക്ക് 26.463 കിലോമീറ്റർ ദൈർഘ്യമുണ്ട്. പാതയുടെ നിർമാണം 4 വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.നിലവിലെ മെട്രോപാതയായ ഷഹീദ് സ്ഥൽ–റിതാല (റെഡ് ലൈൻ) ദീർഘിപ്പിച്ചാണു പുതിയ ഇടനാഴി നിർമിക്കുന്നത്. ഡൽഹിയുടെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളും ദേശീയ തലസ്ഥാന മേഖലയിലെ നരേല, ബവാന തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ പാതയിൽ 21 മെട്രോ സ്റ്റേഷനുകൾ ഉണ്ടാകും. നിർമാണം പൂർത്തിയാകുന്നതോടെ യുപിയിലെ ഗാസിയാബാദും ഹരിയാനയിലെ നാതുപുരുമായി ബന്ധിപ്പിക്കുന്ന മെട്രോ പാതയായി ഇടനാഴി മാറും.

 പുതിയ മെട്രോ ഇടനാഴിയിലെ സ്റ്റേഷനുകൾ
∙ റിതാല ∙ രോഹിണി സെക്ടർ 25, 26, 31, 32, 35, 36, ബർവാല, ബവാവന ഇൻഡസ്ട്രിയൽ ഏരിയ സെക്ടർ 1,2,3, 4, ബവാന ജെജെ കോളനി, സനോത്, ന്യൂ സനോത്, ഡിപ്പോ സ്റ്റേഷൻ, ഭോർഗഡ് വില്ലേജ്, അനാജ് മണ്ഡി നരേല, നരേല ഡിഡിഎ സ്പോർട്സ് കോംപ്ലക്സ്, നരേല, നരേല സെക്ടർ 5, കുണ്ട്‌ലി, നാതുപുർ.

English Summary:

The Rithala-Narela-Natupur corridor has been approved, marking a significant expansion for the Delhi Metro. The new line will connect Delhi and Haryana, improving connectivity and boosting infrastructure development.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com