ADVERTISEMENT

ന്യുഡൽഹി ∙ ചെറുധാന്യങ്ങൾ– കടല– ശർക്കര– തേങ്ങ എന്നിവ പൊടിച്ച് നെയ്യിൽ കുഴച്ചെടുത്ത ലഡു, നിലക്കടല, വൻ പയറ് തുടങ്ങി പയറു വർഗങ്ങളും പച്ചക്കറികളും ചേർത്ത് ചാട്ടുകൾ, നിലക്കടല പോഹ, അവലും ശർക്കരയും ചേർത്ത മധുര പലഹാരങ്ങൾ ! ആദ്യം കേൾക്കുമ്പോൾ ഹോട്ടലിന്റെ മെനുവായി തോന്നിയാൽ തെറ്റി. ശൈത്യകാലത്ത് അങ്കണവാടി കുട്ടികളുടെ ‘ഡയറ്റ്’ ആരോഗ്യകരവും രുചികരവുമാക്കാനുള്ള കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ പുതിയ മെനുവാണിത്.

വിവിധ പോഷക പദ്ധതികൾ നടപ്പാക്കിയിട്ടും രാജ്യത്തെ അങ്കണവാടികളിൽ 5 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേർക്കും വളർച്ചയും മുരടിപ്പും ഭാരക്കുറവുമുള്ളതായി കേന്ദ്ര വനിതാ –ശിശു വികസന മന്ത്രാലയം കണ്ടെത്തിയിരുന്നു.ഇത് പരിഹരിക്കാനുള്ള ആദ്യ ശ്രമമമാണ് ഡൽഹിയിലെ മെനു മാറ്റം.ഭക്ഷണത്തിൽ കൂടുതൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നതിനു പുറമേ സീസണിൽ ലഭ്യമായ ഇലക്കറികളും ഭക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്തും. കുട്ടികൾക്ക് ആവശ്യത്തിന് കാലറി നൽകുന്നതിനൊപ്പം വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന്  ഉറപ്പാക്കും. വീട്ടിലേക്ക് കൊണ്ടുപോകാനുള്ള റേഷൻ മെനുവിൽ ഗോതമ്പ് മാവ്, ശർക്കര, പാൽപൊടി, ഭക്ഷ്യ എണ്ണ, നിലക്കടല, വൈറ്റമിൻ– മിനറൽ പ്രിമിക്‌സുകൾ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇനി മുതൽ സോയ പൊടിയും ഇതിലുണ്ടാകും. 

6 വയസ്സിനു താഴെയുള്ള കുട്ടികളിലെ പോഷകാഹാര കുറവ് പ്രതിവർഷം രണ്ട് ശതമാനം വീതം കുറയ്ക്കാൻ നടപടികൾ കേന്ദ്രം സ്വീകരിക്കുന്നതായും മന്ത്രാലയം അറിയിച്ചു.ഇതിനായി അങ്കണവാടികൾ കേന്ദ്രീകരിച്ച് ‘സാക്ഷം അങ്കണവാടി, പോഷൺ 2.0’ തുടങ്ങിയ പദ്ധതികളാണ്  പുരോഗമിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

English Summary:

Anganwadi children across India will soon be enjoying a healthier and tastier winter with a new menu introduced by the Central Women and Child Development Ministry. The menu features a variety of nutritious recipes incorporating millets, seasonal vegetables, and traditional ingredients to address the issue of malnutrition among young children.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com