ADVERTISEMENT

ന്യൂഡൽഹി∙ സംസ്ഥാനത്തെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. മുപ്പതോളം സ്കൂളുകൾക്കാണ് ഇന്നലെ ബോംബു ഭീഷണി ഈ–മെയിലുകൾ ലഭിച്ചത്. തുടർന്ന് പൊലീസും ബോംബു സ്ക്വാഡും നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഭീഷണിയെ തുടർന്ന് കുട്ടികളെ സ്കൂളുകളിലേക്ക് വിടരുതെന്നും സ്കൂളുകളിലെത്തിയ കുട്ടികളെ തിരികെ കൊണ്ടുപോകാനും മാതാപിതാക്കൾക്ക് അധികൃതർ നിർദേശം നൽകി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സ്കൂളുകൾക്കു നേരെ സംഘടിത ബോംബു ഭീഷണി ഉണ്ടാകുന്നത്. ഡിസംബർ 9ന് ഡൽഹിയിലെ 44 സ്കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സംഭവത്തിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആശങ്ക പ്രകടിപ്പിച്ചു.

English Summary:

Bomb threats have once again disrupted schools in Delhi, with over 30 institutions receiving threatening emails. This incident marks the second time in a week that schools have been targeted, prompting authorities to heighten security and investigate the source of the threats.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com