ADVERTISEMENT

മയൂർ വിഹാർ ഫേസ്–3 ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മലയാളികളുടെ സാന്നിധ്യം കോൺഗ്രസിന് ഗുണം ചെയ്യുമെന്നും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ ഓരോ കോൺഗ്രസ് പ്രവർത്തകനും ഒന്നിച്ചു പ്രവർത്തിക്കണമെന്നും ആന്റോ ആന്റണി എംപി പറഞ്ഞു.

എഐസിസി സൗത്ത് ഇന്ത്യൻ ഔട്ട്റീച്ച് മിഷൻ കേരളയുടെ (സിയോം) മയൂർ വിഹാർ ഫേസ്–3 യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ആദരിച്ചു. സിയോം കോഓർഡിനേറ്റർ സ്കറിയ തോമസ്, ബിജു ജോൺ, തോമസ് കുറ്റിയാനിമറ്റം, ഷിനു ജോസഫ്, സജയ് പാപ്പൻ, ചെറിയാൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

English Summary:

Congress leader Anto Antony MP highlighted the significant role of the Malayali community in the upcoming Assembly elections during his address at the inauguration of the AICC South Indian Outreach Mission Kerala (SIOM) unit in Mayur Vihar Phase-3. He urged Congress workers to prioritize the nation's integrity through collective effort.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com