ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹിയിൽ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണിസന്ദേശമെത്തി. ഒരാഴ്ചയ്ക്കിടെ അഞ്ചാം തവണയാണ് സ്കൂളുകൾ‌ക്ക് ബോംബ് ഭീഷണിസന്ദേശം ലഭിക്കുന്നത്. നോർത്ത് വെസ്റ്റ് ഡൽഹിയിലെ സരസ്വതി വിഹാർ ക്രസന്റ് പബ്ലിക് സ്കൂളിനാണ് ഇന്നലെ ഇമെയിൽ വഴി ഭീഷണിസന്ദേശം ലഭിച്ചത്. പൊലീസും ബോംബ് സ്ക്വാഡും ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല. മറ്റു ചില സ്കൂളുകൾക്കും ഭീഷണിസന്ദേശം ലഭിച്ചിരുന്നെന്നും അവയും വ്യാജമായിരുന്നെന്നും പൊലീസ് അറിയിച്ചു.

English Summary:

Delhi school bomb threats have prompted multiple police investigations this week. All threats have been determined to be hoaxes, but authorities are working to identify the source.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com