പൂജാരികൾക്കും പുരോഹിതർക്കും 18,000 രൂപ നൽകും: കേജ്‌രിവാൾ
Mail This Article
×
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി വീണ്ടും അധികാരത്തിലെത്തിയാൽ ക്ഷേത്രങ്ങളിലെ പൂജാരികൾക്കും ഗുരുദ്വാരകളിലെ പുരോഹിതർക്കും ഓണറേറിയമായി പ്രതിമാസം 18,000 രൂപ നൽകുമെന്ന് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ. പൂജാരി ഗ്രന്ഥി സമ്മാൻ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ റജിസ്ട്രേഷൻ ഇന്ന് ആരംഭിക്കുമെന്ന് കേജ്‌രിവാൾ അറിയിച്ചു. ആചാരങ്ങൾ വരും തലമുറയ്ക്ക് പകർന്നുനൽകുന്ന വിഭാഗമായ പുരോഹിതരെ ഭരണകൂടം വേണ്ടവിധം പരിഗണിക്കുന്നില്ല. ഡൽഹിയിലെ കൊണാട്ട്പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച ശേഷം പദ്ധതിക്ക് തുടക്കമിടുമെന്ന് അദ്ദേഹം പറഞ്ഞു.
English Summary:
The Aam Aadmi Party (AAP) pledges a ₹18,000 monthly honorarium to priests. Arvind Kejriwal announced this "Poojari Granthi Samman" scheme, with registration opening immediately.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.