ADVERTISEMENT

പട്ടാമ്പി ∙ പട്ടാമ്പിയുടെ വികസനത്തിനായി നഗരസഭ മാസ്റ്റർ പ്ലാൻ തയാറാക്കും. ടൗണിനെ ആധുനിക നഗരമാക്കുന്ന പദ്ധതികൾക്കാണു രൂപം നൽകുക. അടുത്ത 20 വർഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതികൾക്കു രൂപം നൽകാനാണു തീരുമാനം. ഇതിനായുള്ള പ്രാഥമിക യോഗം കഴിഞ്ഞ ദിവസം നഗരസഭയിൽ ചേർന്നു. നഗര വികസന ആസൂത്രണ കമ്മിഷന്റെ നേതൃത്വത്തിലാണു ടൗണിന്റെ വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്. 

വരുന്ന 20 വർഷത്തേക്കു പ്രാവർത്തികമാക്കാൻ കഴിയുന്ന പദ്ധതികൾ ചർച്ചയിലൂടെ തീരുമാനിക്കുമെന്നു നഗരസഭ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ പറ‍ഞ്ഞു. രണ്ടു വർഷമായി സർവേ നടത്തി തയാറാക്കിയ പദ്ധതികളാണു പ്രാഥമിക യോഗത്തിൽ ചർച്ച ചെയ്തത്.  നഗരസഭ കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വിവിധ സംഘടന ഭാരവാഹികൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ ജില്ലാ ടൗൺ പ്ലാനിങ് ഓഫിസർ ഗോപി പ്ലാനിനെക്കുറിച്ചു വിശദീകരിച്ചു. 

ടൗൺ വികസന മാസ്റ്റർ പ്ലാൻ തയാറാക്കി നഗരസഭ ഫണ്ടുകൾക്കു പുറമെ കേന്ദ്ര, സംസ്ഥാന സർക്കാർ ഫണ്ടുകൾ വിവിധ പദ്ധതികൾക്കു ലഭ്യമാക്കുകയാണു ലക്ഷ്യം. ടൗണിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കൽ, ഗതാഗതത്തിരക്ക് ഒഴിവാക്കാനാവശ്യമായ നടപടികൾ എന്നിവയെല്ലാം എല്ലാവരുമായും ചർച്ച ചെയ്തു തീരുമാനിക്കുമെന്നും ഇതിനായി അടുത്തുതന്നെ വിപുലമായ സെമിനാർ നടത്തുമെന്നും നഗരസഭ അധ്യക്ഷൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com