ADVERTISEMENT

പാലക്കാട്∙ എൻഡിഎയുടെ മുന്നേറ്റം തടയാൻ പാലക്കാട് നഗരസഭയിൽ ഉൾപ്പെടെ സിപിഎമ്മിനു വോട്ട് മറിച്ചുനൽകിയ കേ‍ാൺഗ്രസ് ജനങ്ങളേ‍ാടു മാപ്പുപറയണമെന്നു ബിജെപി ജില്ലാ അധ്യക്ഷൻ ഇ. കൃഷ്ണദാസ്.പാലക്കാട് നഗരസഭയിൽ 18, 19, 39, 41, 47 വാർഡുകളിൽ പരസ്പരം വേ‍ാട്ടു മറിച്ചുനൽകിയതായി അദ്ദേഹം ആരേ‍ാപിച്ചു.

അകത്തേത്തറ, വാണിയംകുളം, അമ്പലപ്പാറ, കേരളശേരി എന്നീ പഞ്ചായത്തുകളിൽ കോൺഗ്രസിന് ഒരു സീറ്റു പോലും കിട്ടാതിരുന്നതും വേ‍ാട്ടുമറിക്കൽകൊണ്ടാണ്. പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം നഗരസഭകളിലും പുതൂർ, പറളി, മലമ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലും വോട്ട് മറിച്ചതിനു വ്യക്തമായ സൂചനകളുണ്ടെന്നു കൃഷ്ണദാസ് പ്രസ്താവനയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com