അപ്രതീക്ഷിത മഴയിൽ ഭവാനിയിൽ ജലസമൃദ്ധി
Mail This Article
×
അഗളി ∙ അപ്രതീക്ഷിത മഴയിൽ പരന്നൊഴുകി ഭവാനി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയാണു ശിരുവാണി, ഭവാനി പുഴകളിൽ നീരൊഴുക്കു കൂട്ടിയത്. സൈലന്റ്‌വാലിയിലും നീലഗിരി വനമേഖലകളിലും വരടിമല, മുത്തികുളം പ്രദേശത്തും ശക്തിയായി മഴ ലഭിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി തമിഴ്നാട് അപ്പർ ഭവാനി അണക്കെട്ടിൽനിന്നു 2 ഘനയടി വെള്ളം തുറന്നുവിട്ടതും നീർച്ചാലായി ഒഴുകിയ പുഴയെ ജലസമൃദ്ധമാക്കി.
മേട്ടുപ്പാളയത്തും പരിസരത്തും കനത്ത മഴ ലഭിച്ചു. നീലഗിരി വനമേഖലയിൽ മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പു നൽകി. കോട്ടത്തറയിൽ ജലമൊഴുക്കു മുന്നറിയിപ്പു നിരപ്പിനു മുകളിലാണെന്നു കേന്ദ്ര ജലകമ്മിഷൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.