ഇ. ശ്രീധരന്റെ പേരിൽ 51.78 ലക്ഷം രൂപയുടെ സ്വത്ത്, 1.12 ഏക്കർ കൃഷിഭൂമി, കയ്യിൽ 40,000 രൂപ
Mail This Article
പാലക്കാട് ∙ ജില്ലയിൽ ഇന്നലെ ലഭിച്ച 31 പത്രികകളടക്കം ഇതുവരെ 59 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ 11 മണ്ഡലങ്ങളിൽ നിന്നാണു 31 പേർ പത്രിക നൽകിയത്. ഇന്നലെ പത്രിക നൽകിയ മുന്നണി സ്ഥാനാർഥികളുടെ വിവരങ്ങൾ..
പാലക്കാട്
യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ, ബിജെപി സ്ഥാനാർഥി ഇ. ശ്രീധരൻ എന്നിവർ വരണാധികാരിയായ ആർഡിഒ എസ്.എസ്. ബിന്ദുവിനു മുന്നിൽ പത്രിക സമർപ്പിച്ചു. ഇരുവരുടെയും സ്വത്ത് വിവരങ്ങൾ.
ഷാഫി പറമ്പിൽ , യുഡിഎഫ്
കൈവശമുള്ളതു 25000 രൂപ, ഭാര്യയുടെ കൈവശം 10,000 രൂപ. നിക്ഷേപവും 15 ലക്ഷം രൂപ വിലയുള്ള വാഹനവുമടക്കം ഷാഫിയുടെ പേരിൽ 15.98 ലക്ഷം രൂപയുടെ സ്വത്തുക്കളും ഭാര്യയുടെ പേരിൽ 16.63 ലക്ഷം രൂപയുടെ സ്വത്തുക്കളുമുണ്ട്. മകളുടെ പേരിൽ 6.6 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഷാഫിയുടെ പേരിൽ 17 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയുണ്ട്. സ്വന്തമായി വീടില്ല. 13 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. സ്വന്തം പേരിൽ 31 കേസുകളുണ്ട്.
ഇ. ശ്രീധരൻ , ബിജെപി
കൈയിലുള്ളത് 40,000 രൂപ, ഭാര്യയുടെ കൈവശം 2000 രൂപ. ബാങ്ക് നിക്ഷേപവും സ്വർണവും വാഹനവുമടക്കം ശ്രീധരന്റെ കൈവശം 51.78 ലക്ഷം രൂപയുടെ സ്വത്തുക്കളും ഭാര്യയുടെ കൈവശം 3 കോടി രൂപയുടെ സ്വത്തുക്കളുമുണ്ട്. ഇതിൽ അദ്ദേഹത്തിന്റെ പേരിലുള്ള 14.59 ലക്ഷം രൂപയുടെ വാഹനവും 35,000 രൂപ മൂല്യമുള്ള ഒരു പവൻ സ്വർണവും ഭാര്യയുടെ കൈവശമുള്ള 5.2 ലക്ഷം രൂപ വിലമതിക്കുന്ന 120 ഗ്രാം സ്വർണവും ഉൾപ്പെടും. 26 ലക്ഷം രൂപ വിലമതിക്കുന്ന 1.12 ഏക്കർ കൃഷിഭൂമിയും 50 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിയേതര ഭൂമിയും ശ്രീധരന്റെ പേരിലുണ്ട്. ഭാര്യയുടെ പേരിൽ 55 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിയേതര ഭൂമിയുണ്ട്. ശ്രീധരന്റെ പേരിലുള്ള വീടിന് 1.76 കോടി രൂപയും ഭാര്യയുടെ പേരിലുള്ള വീടുകൾക്ക് 2.45 കോടി രൂപയും മൂല്യം കണക്കാക്കുന്നു.
തൃത്താല: വി.ടി. ബൽറാം: യുഡിഎഫ്
തൃത്താല നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.ടി. ബൽറാം എംഎൽഎ ഉപവരണാധികാരി ഹൈദ്രോസ് പൊട്ടേങ്ങലിനു മുൻപാകെ പത്രിക നൽകി. കെപിസിസി വക്താവ് സി.വി. ബാലചന്ദ്രൻ, മുസ്‍ലിം ലീഗ് നേതാവ് എസ്.എം.കെ. തങ്ങൾ, പി. ബാലകൃഷ്ണൻ എന്നീ നേതാക്കൾ ഒപ്പമുണ്ടായിരുന്നു
∙ ആസ്തി: വി.ടി. ബൽറാം: 25,30,295, പിന്തുടർച്ചയായി ലഭിച്ചത്: 16,16,666
ഭാര്യ: ആസ്തി : 25,30,295
∙ സ്വന്തം കൈവശമുള്ള പണം: 18,500, ഭാര്യ : കൈവശം – 6000, ബാങ്ക് – 13,500, പോസ്റ്റൽ സേവിങ്സ് – 96000, എൽഐസി : 4,50,000)
∙ഓഹരി : 15000,
∙ വാഹനം: കാർ
∙ സ്വർണം: 80 ഗ്രാം, ഭാര്യയുടെ കൈവശം: 408 ഗ്രാം
∙ ഭൂമി: 30.5 സെന്റ്
∙ എൽഐസി : 61,800
തരൂർ
കെ.എ. ഷീബ യുഡിഎഫ്
കെ.എ. ഷീബ വരണാധികാരി എൽഎ ഡപ്യൂട്ടി കലക്ടർ കെ. ലതയ്ക്കു പത്രിക സമർപ്പിച്ചു. നേതാക്കളായ തോലനൂർ ശശിധരൻ, വി.അയ്യപ്പൻ, എൻ.ശശിധരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
∙ ഷീബയുടെ കൈവശം 5000 രൂപയും ഭർത്താവിന്റെ കൈവശം 10000 രൂപയും ഉണ്ട്
∙ 8 പവൻ സ്വർണവും കാറും ഉണ്ട്
∙ സ്വത്തിന്റെ ആകെ മൂല്യം: 4,25,237. ഭർത്താവിന്റെ സ്വത്തിന്റെ മൂല്യം: 2,14,741
∙ ഭർത്താവിന്റെ പേരിൽ വീടുണ്ട്
∙ഭർത്താവിന് 16,43,300 രൂപ ബാധ്യതയുണ്ട്
മലമ്പുഴ
സി. കൃഷ്ണകുമാർ എൻഡിഎ
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരി സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം ജോയിന്റ് ഡയറക്ടർ മോഹൻമോൻ പി. ജോസഫ് മുൻപാകെയാണു പത്രിക നൽകിയത്. കർണാടക എംഎൽഎ രാജേഷ് നായക്, ജി. ജയചന്ദ്രൻ, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എം. സുരേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.ബി. പ്രമോദ്കുമാർ, പി.ഉണ്ണിക്കൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
∙ കൈവശം ഉള്ളത്: 30,000 രൂപ. ഭാര്യ മിനി കൃഷ്ണകുമാറിന്റെ കൈവശം 20,000
∙ ബാങ്ക് നിക്ഷേപം 94,500 രൂപ. ഭാര്യയുടെ പേരിൽ 8000 രൂപ
∙ കൃഷ്ണകുമാറിനും ഭാര്യയ്ക്കും ഓരോ വാഹനങ്ങൾ വീതം.
∙ ഭാര്യയുടെ കൈവശം 320 ഗ്രാം സ്വർണം, കൃഷ്ണകുമാറിന്റെ കൈവശം 32 ഗ്രാം സ്വർണം.
∙ ആകെ നിക്ഷേപം: 45,54,500 രൂപ. ഭാര്യയുടെ പേരിൽ: 25,28,000 രൂപ
∙ കൃഷ്ണകുമാറിനു 35 ലക്ഷം രൂപയുടെയും ഭാര്യയ്ക്കു 30 ലക്ഷം രൂപയും വിലമതിക്കുന്ന വീടുണ്ട്.
∙ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കേസുകൾ: 12.
∙ ബാധ്യത: 17.93 ലക്ഷം രൂപ
ഒറ്റപ്പാലം
പി. വേണുഗോപാൽ എൻഡിഎ
പി. വേണുഗോപാൽ നാമനിർദേശ പത്രിക നൽകി. വരണാധികാരികൂടിയായ സബ് കലക്ടർ അർജുൻ പാണ്ഡ്യൻ മുൻപാകെ 2 സെറ്റ് പത്രികകളാണു നൽകിയത്. ബിജെപി മധ്യമേഖല സെക്രട്ടറി ടി. ശങ്കരൻകുട്ടി, സംസ്ഥാന സമിതി അംഗം കെ. ശിവദാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
ആസ്തി വിവരങ്ങൾ:
∙ ആസ്തി: 30.91 ലക്ഷം.
∙ കയ്യിലുള്ള പണം: 5000.
∙ ഭാര്യയുടെ കൈവശമുള്ളത്: 2000.
∙ വാഹനം: കാർ.
∙ കൈവശം സ്വർണമില്ല.
∙ ഭാര്യയുടെ കൈവശമുള്ള സ്വർണം: 5 പവൻ.
∙ കേസുകൾ: രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ടുള്ള 4 കേസുകൾ.
ഷൊർണൂർ
സന്ദീപ് ജി. വാരിയർ എൻഡിഎ
സന്ദീപ് ജി. വാരിയർ അസി.റിട്ടേണിങ് ഓഫിസർ അഷറഫ് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. ജയൻ, ഷൊർണൂർ നിയോജകമണ്ഡലം പ്രസിഡന്റ് പി. ജയൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എ.പി. പ്രസാദ്, പി. ജയരാജൻ, ജില്ലാ സെൽ കോഓർഡിനേറ്റർ എം.പി. സതീഷ്കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു
∙ കൈവശം: 3000 രൂപ
∙ ആസ്തി: 14.41 ലക്ഷം
∙ രണ്ട് വാഹനങ്ങളും 96 ഗ്രാം സ്വർണവുമുണ്ട്.
∙ ഭാര്യയുടെ കൈവശം 1000 രൂപയും 480 ഗ്രാം സ്വർണവുമുണ്ട്.
∙ വിവിധ സമരങ്ങളിൽ പങ്കെടുത്തതിനു 8 കേസുകൾ നിലവിലുണ്ട്.
ഷൊർണൂർ
ടി.എച്ച്. ഫിറോസ് ബാബുയുഡിഎഫ്
ടി.എച്ച്. ഫിറോസ് ബാബു ഉപവരണാധികാരി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. അഷ്റഫിനു നാമനിർദേശ പത്രിക സമർപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മരയ്ക്കാർ മാരായമംഗലം, സെക്രട്ടറി കെ.കെ.അസീസ്, ഡിസിസി സെക്രട്ടറി വി.കെ.പി. വിജയനുണ്ണി എന്നിവർ ഒപ്പമുണ്ടായിരുന്നു.
∙ ആസ്തി: 37.5 ലക്ഷം
∙ കൈവശം: 5000 രൂപ
∙ വിവിധ സമരങ്ങളിൽ പങ്കെടുത്തതിന് 10 രാഷ്ട്രീയ കേസുകൾ നിലവിലുണ്ട്.
∙ ഭാര്യയുടെ കൈവശം 1000 രൂപയും 520 ഗ്രാം സ്വർണവുമുണ്ട്.
നെന്മാറ
എ.എൻ. അനുരാഗ് എൻഡിഎ
എ.എൻ. അനുരാഗ് നാമനിർദേശ പത്രിക നൽകി. വരണാധികാരികൂടിയായ ഡിഎഫ്ഒ ആർ. ശിവപ്രസാദ് മുൻപാകെയാണ് പത്രിക നൽകിയത്. ബിജെപി മണ്ഡലം പ്രഭാരി സാബു, ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി. പ്രദീപ് കുമാർ, മണ്ഡലം പ്രസിഡന്റ് ആർ. സന്തോഷ് കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു
∙ ആസ്തി: 27,45,552 രൂപ
∙ കയ്യിലുള്ള പണം: 50,000 രൂപ, ഭാര്യയുടെ കൈവശം: 25,000 രൂപ
∙ വാഹനം: കാർ
∙ കൈവശമുള്ള സ്വർണം: 80 ഗ്രാം
∙ ഭാര്യയുടെ കൈവശമുള്ള സ്വർണം: 560 ഗ്രാം
∙ ഭാര്യയുടെ പേരിലുള്ള ആസ്തി: 30,01,246 രൂപ
∙ കൃഷിഭൂമി: 5.58 ഏക്കർ
∙ സിവിൽ, ക്രിമിനൽ കേസുകൾ : ഭൂസമരവുമായി ബന്ധപ്പെട്ട് ഒരു കേസ്
ആലത്തൂർ
പാളയം പ്രദീപ് യുഡിഎഫ്
പാളയം പ്രദീപ് ഉപവരണാധികാരി ദിവ്യകുഞ്ഞുണ്ണി മുൻപാകെ പത്രിക നൽകി. രമ്യ ഹരിദാസ് എംപി, കെ. ഗോപിനാഥ്, ജനറൽ കൺവീനർ ജബ്ബാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
∙ആസ്തി : 37,38,425
∙ കയ്യിലുള്ള പണം : 5,000 രൂപ, ഭാര്യയുടെ കൈവശമുള്ളത്: 2,000 രൂപ
∙ വാഹനം: ബൈക്ക്, ഭാര്യയുടെ പേരിൽ കാർ
∙ കൈവശമുള്ള സ്വർണം: 80 ഗ്രാം, ഭാര്യയുടെ കൈവശമുള്ള സ്വർണം: 720 ഗ്രാം
∙ ഭാര്യയുടെ പേരിലുള്ള ആസ്തി: 1.19 കോടി. 3,000 ചതുരശ്ര അടി വീട്.
∙ കൃഷിഭൂമി: 69 സെന്റ് സ്വന്തമായും 2 ഏക്കർ 32 സെന്റിലും 52.5 സെന്റിലും പകുതി അവകാശം.
∙ പാളയം പ്രദീപിന് 16,90,093 രൂപയുടെയും ഭാര്യയ്ക്ക് 10,29,704 രൂപയുടെയും ബാധ്യതയുണ്ട്.
∙ കേസുകൾ : 5 ക്രിമിനൽ കേസുകൾ.
പട്ടാമ്പി
റിയാസ് മുക്കോളി യുഡിഎഫ്
റിയാസ് മുക്കോളി ഉപവരാണാധികാരി പട്ടാമ്പി ബിഡിഒ കെ. സരിതയ്ക്കു പത്രിക സമർപ്പിച്ചു. കെപിസിസി ഉപാധ്യക്ഷൻ സി.പി. മുഹമ്മദ്, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കെ.പി. വാപ്പുട്ടി എന്നിവർ ഉണ്ടായിരുന്നു.
∙ ആസ്തി: 17,42000.
∙ കൈവശമുള്ള പണം: 5200 രൂപ
∙ ബാങ്ക് അക്കൗണ്ടിൽ: 11500 രൂപ
∙ 120 ഗ്രാം സ്വർണാഭരണങ്ങൾ ഉണ്ട്
∙ 21 സെന്റ് സ്ഥലവും വീടും ഉണ്ട്.
∙ 1,85,000 രൂപയുടെ സ്വർണ വായ്പ ബാധ്യതയുണ്ട്.
∙ വിവിധ സമരങ്ങൾ ചെയ്തതിന് സ്വന്തം പേരിൽ 18 കേസുകൾ ഉണ്ട്.
കെ.എം. ഹരിദാസ് എൻഡിഎ
കെ.എം. ഹരിദാസ് ഉപവരണാധികാരി പട്ടാമ്പി ബിഡിഒ കെ. സരിതയ്ക്കു നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം പൂക്കാട്ടിരി ബാബു, നിയോജകമണ്ഡലം ജനറൽസെക്രട്ടറി പി. മനോജ് എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു
∙ ആസ്തി: 23,5000.
∙ കയ്യിലുള്ള പണം: 600 രൂപ
∙ ബാങ്ക് അക്കൗണ്ടിൽ: 596 രൂപ.
∙ ബിസിനസിൽനിന്നുള്ള മാസവരുമാനം: 10,000 രൂപ..
∙ ജീവിത പങ്കാളിയുടെ കൈവശം: 100 രൂപ
∙ ബാങ്ക് അക്കൗണ്ടിൽ: 630 രൂപ.
∙ മൂന്നര പവൻ
∙ 22 ലക്ഷം രൂപ വില മതിപ്പുള്ള സ്ഥലവും വീടും