ADVERTISEMENT

കോട്ടോപ്പാടത്ത് ആവേശം വിതറി യുഡിഎഫ് പ്രചാരണം

മണ്ണാർക്കാട്∙ യുഡിഎഫ് സ്ഥാനാർഥി എൻ.ഷംസുദ്ദീന്റെ കോട്ടോപ്പാടത്തെ രണ്ടാം ഘട്ട പര്യടനത്തിന് ആവേശകരമായ സ്വീകരണം. രാവിലെ പുറ്റാനിക്കാട് നിന്നാണ് പ്രചാരണം ആരംഭിച്ചത്. കുണ്ട്‌ല‌ക്കാട്, വേങ്ങ,അരിയൂർ,പടുവിൽ കുളമ്പ്, പള്ളിക്കുളമ്പ്, ആര്യമ്പാവ് സെന്റർ, പാറയിൽ കുളമ്പ്, നായാടിപ്പാറ, വടശ്ശേരിപ്പുറം ഹൈസ്കൂൾപടി, കൊമ്പം, കൊടക്കാട്, തെയ്യോട്ടുചിറ, തെയ്യോട്ടുചിറ പള്ളിപ്പടി, വടശ്ശേരിപ്പുറം, ഭീമനാട് ലക്ഷം വീട്, ഭീമനാട് ജംക്‌ഷൻ, കൂമഞ്ചേരിക്കുന്ന്, കോട്ടോപ്പാടം സെന്റർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം എ.ബി.റോഡ് ജംക്‌ഷനിൽ സമാപിച്ചു. 

സ്ഥാനാർഥി എൻ. ഷംസുദ്ദീൻ, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ വി.വി.ഷൗക്കത്തലി, കൺവീനർ ടി.എ. സലാം, ടി.എ.സിദ്ദീഖ്, കല്ലടി അബൂബക്കർ, റഷീദ് ആലായൻ, സി.മുഹമ്മദ് ബഷീർ, യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ സി.ജെ.രമേഷ്, കൺവീനർ പാറശ്ശേരി ഹസ്സൻ, എ.അസൈനാർ, ഗഫൂർ കോൽക്കളത്തിൽ, നാസർ കൊമ്പത്ത്, ഹുസൈൻ കോളശ്ശേരി, ,കെ.ജി.ബാബു, ഗിരീഷ് ഗുപ്ത, കെ.പി.ഉമ്മർ, പി.മുരളീധരൻ, റഷീദ് മുത്തനിൽ , എം.കെ.മുഹമ്മദലി, നാസർ പുളിക്കൽ, കെ.ടി.അബ്ദുല്ല, പടുവിൽ മാനു, അസീസ് കോട്ടോപ്പാടം, പി.മൊയ്തീൻ, സി.കെ.ഉമ്മുസൽമ, പി.സത്താർ, ശശി ഭീമനാട്, പാറയിൽ മുഹമ്മദലി, അക്കര ജസീന, വി.പ്രീത, റഫീന മുത്തനിൽ, കെ.റജീന, റുബീന ചോലക്കൽ, മുനീർ താളിയിൽ, എ.കെ.കുഞ്ഞയമു, ഷിഹാബ് കുന്നത്ത്, പി.കൊച്ചുനാരായണൻ, നിജോ വർഗീസ്, കിളയിൽ ഹംസ, കെ.വിനീത, സി.കെ.സുബൈർ, മനാഫ് കോട്ടോപ്പാടം, കെ.പി.അഫ്‌ലഹ്, സലീം നാലകത്ത്, അഷ്റഫ് കൊടക്കാട്, എൻ.കെ.അമീൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. ഇന്ന് കുമരംപുത്തൂരിലാണ് പര്യടനം. രാവിലെ 9 ന് പാണ്ടിക്കാട് നിന്ന് തുടങ്ങി രാത്രി 8ന് ചങ്ങലീരി രണ്ടാം മൈലിൽ സമാപിക്കും.

 

മണ്ണാർക്കാട് നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.പി.സുരേഷ് രാജ് തെങ്കര പഞ്ചായത്തിൽ പര്യടനത്തിനിടെ.
മണ്ണാർക്കാട് നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.പി.സുരേഷ് രാജ് തെങ്കര പഞ്ചായത്തിൽ പര്യടനത്തിനിടെ.

പ്രചാരണത്തിരക്കിൽ കെ.പി.സുരേഷ് രാജ്

മണ്ണാർക്കാട്∙ ജനമനസ്സുകളെ തൊട്ട് വോട്ടുറപ്പിച്ച് തെങ്കര പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ.പി. സുരേഷ് രാജിന്റെ പര്യടനം. കർഷക തൊഴിലാളികളും സ്ത്രീകളും കുട്ടികളും യുവജനങ്ങളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവരാണ് ഓരോ സ്വീകരണ യോഗങ്ങളിലും തൊഴിലാളി നേതാവിനെ വരവേറ്റത്. തെങ്കരയിലെ ആനമൂളി സെന്ററിൽ രാവിലെ മണ്ഡലം സെക്രട്ടറി പി. മണികണ്ഠൻ പര്യടനം ഉദ്ഘാടനം ചെയ്തു. 

തുടർന്ന് തോടുകാട്, കനാൽപ്പാലം, കുട്ടിച്ചാത്തൻപള്ളിയാൽ, കോൽപ്പാടം സെന്റർ, വട്ടപ്പറമ്പ്, തെങ്കര,കുന്നുംപുറം എൻകെ നഗർ, ചെങ്ങോൽ പള്ളിയാൽ, നാല് സെന്റ് കോളനി, പുഞ്ചക്കോട്, പറശ്ശീരി, കൈക്കോട്ടുംപള്ളിയാൽ, കോളശ്ശേരിക്കുന്ന്, മുണ്ടക്കണ്ണി, അരയങ്ങോട് കനാൽ ജംക്‌ഷൻ, കൈതച്ചിറ ഗ്രൗണ്ട്, മുക്കാട്, പുളിഞ്ചോട്, ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ചേറുംകുളത്ത് സമാപിച്ചു. എൽഡിഎഫ് നേതാക്കളായ എം.വിനോദ്കുമാർ, എസ്.ആർ.ഹബീബുല്ല, പി.മണികണ്ഠൻ, കെ.ശ്രീരാജ്, പി.സദക്കത്തുല്ല, ടി.കെ.സുനിൽ, പി.അബ്ദുൾ ജാഫർ, ഭാസ്കരൻ മുണ്ടക്കണ്ണി, മുരുകദാസ്, പി ആറുമുഖൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.സാവിത്രി എന്നിവർ വിവിധ സ്വീകരണ യോഗങ്ങളിൽ പ്രസംഗിച്ചു.

മണ്ണാർക്കാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി നസീമ ഷറഫുദ്ദീൻ അട്ടപ്പാടിയിൽ പ്രചാരണത്തിനെത്തിയപ്പോൾ ആരതിയുഴിയുന്ന  സ്ത്രീ.
മണ്ണാർക്കാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി നസീമ ഷറഫുദ്ദീൻ അട്ടപ്പാടിയിൽ പ്രചാരണത്തിനെത്തിയപ്പോൾ ആരതിയുഴിയുന്ന സ്ത്രീ.

 

നസീമ ഷറഫുദ്ദീൻ അട്ടപ്പാടിയിൽ പ്രചാരണം നടത്തി

 

അട്ടപ്പാടി∙ അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലും വോട്ടഭ്യർഥിച്ച് എൻഡിഎ സ്ഥാനാർഥി നസീമ ഷറഫുദ്ദീൻ പ്രചാരണം പൂർത്തിയാക്കി. 

.എഐഎഡിഎംകെ ജില്ലാ പ്രസിഡന്റ് പി. മണികണ്ഠൻ, ബിജെപി അട്ടപ്പാടി മേഖല പ്രസിഡന്റ് കെ. ശ്രീനിവാസൻ, ബിഡിജെഎസ് അട്ടപ്പാടി മണ്ഡലം സെക്രട്ടറി ജിബി ആന്റണി, എഐഎഡിഎംകെ അട്ടപ്പാടി ഏരിയ പ്രസിഡന്റ് ശിവകുമാർ, ബിജെപി പുതൂർ പഞ്ചായത്ത് സെക്രട്ടറി ധർമ്മൻ, എഐഎഡിഎംകെ പുതൂർ മേഖല പ്രസിഡന്റ് പൊന്നുസ്വാമി, ബിജെപി പുതൂർ പഞ്ചായത്ത് പ്രസിഡന്റ് രാമസ്വാമി ദേവരാജ്, ബിജെപി ഷോളയൂർ മേഖല സെക്രട്ടറി രാജീവ്, എഐഎഡിഎംകെ മഹിളാ സംഘം നേതാക്കൾ യശോദ, വനജ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com